ഗാന്ധിനഗര്‍: മെഡിക്കല്‍ കോളേജിലെ ആംബുലന്‍സ് ഡ്രൈവേഴ്സ് യൂണിയന് ഓണാഘോഷത്തോട് അനുബന്ധിച്ച് മെഡിക്കല്‍ കോളേജ് സൂപ്രണ്ടും കാര്‍ഡിയോ തൊറാസിക് സര്‍ജ്ജനുമായ ഡോ.ടി.കെ.ജയകുമാറിനെ ആദരിച്ചു. ഇതോടനുബന്ധിച്ച് നടന്ന സമ്മേളനം സിഎസ്ഐ സഭ വൈദിക സെക്രട്ടറി റവ.ഡോ.ഉമ്മന്‍ ജോര്‍ജ്ജ് ഉദ്ഘാടനം ചെയ്യുകയും ഡോ.ജയകുമാറിനെ ആദരിക്കുകയും ചെയ്തു. യൂണിയന് പ്രസിഡന്റ് കെ.പി.സാബു അദ്ധ്യക്ഷനായി. രക്ഷാധികാരി ലിനോ.എഫ്.ജോണ്‍ അംഗങ്ങള്‍ക്ക് ഓണക്കോടി വിതരണം നടത്തി. പി.സി.മുകുന്ദകുമാര്‍, ടോംലൂക്കോസ്, വിനീഷ്.പി.വി തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: