കൊളംബോ: മൂന്നൂറാം ഏകദിനം കളിക്കാനിറങ്ങിയ എം എസ് ധോണിക്ക് ഇന്ത്യന്‍ ടീം ക്യാപറ്റന് വിരാട് കോഹ് ലി പ്ലാറ്റിനം ബാറ്റ് സമ്മാനിച്ചു.
പ്രേമദാസ സ്റ്റേഡിയത്തില്‍ ശ്രീലങ്കക്കെതിരായ നാലാം ഏകദിന മത്സരത്തിന് മുമ്പാണ് കോഹ് ലി ധോണിക്ക് പ്ലാറ്റിനം ബാറ്റ് സമ്മാനിച്ചത്.
ഇന്ത്യയക്ക് രണ്ട് ലോക കപ്പ് കിരീടങ്ങള്‍ നേടിക്കൊടുത്ത ക്യാപ്റ്റനാണ് ധോണി. 2019 ലെ ലോകകപ്പിനുളള ഇന്ത്യന്‍ ടീമിന്റെ ഭാഗമാകാനുളള തയ്യാറെടുപ്പിലാണ് അദ്ദേഹം.
ശ്രീലങ്കക്കെതിരായ അവസാന രണ്ട് ഏകദിനങ്ങളില്‍ തകര്‍ന്നടിഞ്ഞ ഇന്ത്യയെ വിജയത്തിലേക്ക് കൈപിടിച്ചുയര്‍ത്തിയത് ധോണിയായിരുന്നു. പുറത്താകാതെ 45, 67 റണ്‍സുകള്‍ നേടിയാണ് ധോണി വിജയം സമ്മാനിച്ചത്.
മുന്നൂറ് ഏകദിനങ്ങള്‍ കളിക്കുന്ന ആറാമത്തെ ഇന്ത്യന്‍ താരമാണ് ധോണി. സച്ചിന് ടെന്‍ഡുല്‍ക്കര്‍, മുഹമ്മദ് അസറുദ്ദീന്, രാഹുല്‍ ദ്രാവിഡ്, സൗരവ് ഗാംഗുലി, യുവരാജ് സിങ് എന്നിവരാണ് മുന്നൂറിലേറെ ഏകദിനങ്ങള്‍ കളിച്ച മറ്റ് ഇന്ത്യന്‍ കളിക്കാര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: