കൊളംബോ: ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ് ലിയുടെ വിലപ്പെട്ട വിക്കറ്റ് വീഴ്ത്തി ലസിത് മലിംഗ രാജ്യാന്തര ഏകദിന ക്രിക്കറ്റില്‍ 300 വിക്കറ്റ് തികച്ചു.
നാലാം ഏകദിനത്തിന്റെ 29-ാം ഓവറിലാണ് മലിംഗ 131 റണ്‍സ് നേടിയ കോഹ് ലിയെ പുറത്താക്കിയത്. മലിംഗയുടെ 203-ാം മത്സരമാണിത്.
മുന്നൂറ് വിക്കറ്റ് നേടുന്ന നാലാമത്തെ ശ്രീലങ്കന്‍ ബൗളറാണ് മലിംഗ. 343 മത്സരങ്ങളില്‍ 543 വിക്കറ്റുകള്‍ നേടി ലോക റെക്കോഡിട്ട സ്പിന്‍ ഇതിഹാസം മുത്തയ്യ മുരളീധരന്, ചാമിന്ദ വാസ് (321 മത്സരങ്ങളില്‍ 399 വിക്കറ്റ്, സനത്ത് ജയസൂര്യ (441 മത്സരങ്ങളില്‍ 320 വിക്കറ്റ്) എന്നിവരാണ് മുന്നൂറിലേറെ വിക്കറ്റ് വീഴ്ത്തിയ മറ്റ് ശ്രീലങ്കന്‍ താരങ്ങള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: