ദുബായ്: ഇന്ത്യയുടെ ചേതേശ്വര്‍ പൂജാരയും ക്യാപ്റ്റന്‍ വിരാട് കോഹ് ലിയും ടെസ്റ്റ് റാങ്കിങ്ങില്‍ യഥാക്രമം നാല് ,അഞ്ച് സ്ഥാനങ്ങള്‍ നിലനിര്‍ത്തി. അതേസമയം യുവ ബാറ്റ്സ്മാന് കെ.എല്‍ രാഹുല്‍ പത്താം സ്ഥാനത്തേയ്ക്ക് പിന്തള്ളപ്പെട്ടു.
ഓസ്ട്രേലിയന്‍ ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്താണ് ഒന്നാം സ്ഥാനത്ത്. ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ജോ റൂട്ട് രണ്ടാം സ്ഥാനത്തും ന്യൂസിലന്‍ഡിന്റെ കെയ്ന്‍ വില്ല്യംസണ് മൂന്നാം സ്ഥാനത്തും നില്ക്കുന്നു.
ഇടംകൈയന്‍ സ്പിന്നറായ രവീന്ദ്ര ജഡേജ ബൗളര്‍മാരുടെ റാങ്കിങ്ങില്‍ ഒന്നാം സ്ഥാനം നിലനിര്‍ത്തി.
ആര്. അശ്വിന് മൂന്നാം സ്ഥാനത്താണ്.ഇംഗ്ലണ്ടിന്റെ ജെയിംസ് ആന്‍ഡേഴ്സണാണ് രണ്ടാം സ്ഥാനത്ത്.ശ്രീലങ്കയുടെ രംഗന ഹെറാത്ത്, ഓസ്ട്രേലിയയുടെ ജോഷ് ഹെയ്സല്‍വുഡ് എന്നിവര്‍ യഥാക്രമം നാല്,അഞ്ച് സ്ഥാനങ്ങളിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: