ന്യൂദല്‍ഹി: എഎഫ്സി അണ്ടര്‍ 23 ടൂര്‍ണമെന്റില്‍ കളിച്ച ടീമിലെ ആറു കളിക്കാരെ മകാവിനെതിരായ ഏഷ്യന്‍ കപ്പ് യോഗ്യതാ ഫുട്ബോള്‍ മത്സരത്തിനുളള ഇന്ത്യന്‍ ടീമില്‍ ഉള്‍പ്പെടുത്തി.
മത്സരത്തിനുളള 24 അംഗടീമിനെ ഇന്നലെ പ്രഖ്യാപിച്ചു. ഈ മാസം അഞ്ചിനാണ് മത്സരം. ടീം ഇന്ന് മകാവുവിലേക്ക് പുറപ്പെടും.
യോഗ്യതാ റൗണ്ടില്‍ ഇന്ത്യ ഗ്രൂപ്പ് എയിലാണ് മത്സരിക്കുന്നത്. നിലവില്‍ ആറു പോയിന്റുമായി ഇന്ത്യ മുന്നിട്ടുനില്‍ക്കുയാണ്.മ്യാന്മാര്, കിര്‍ഗിസ്ഥാന്‍ എന്നിവര്‍ക്കെതിരായ മത്സരങ്ങളില്‍ ഇന്ത്യ വിജയം നേടിയിരുന്നു.
മകാവുവിനെ എഴുതിതളളാനാവില്ലെന്ന് ഇന്ത്യന്‍ കോച്ച് സ്റ്റീഫന്‍ കോണ്സ്റ്റന്ന്റീന് പറഞ്ഞു. സ്വന്തം കാണികളുടെ മുന്നില്‍ കളിക്കുന്നതിന്റെ ആനുകുല്യം അവര്‍ക്കുണ്ട്. അതുകൊണ്ട് അവര്‍ കടുത്തവെല്ലുവിളിയുയര്ത്തുമെന്ന് സ്റ്റീഫന്‍ പറഞ്ഞു.
മൊറീഷ്യസ്, സെന്റ് കിറ്റസ് ടീമുകള്‍ ഉള്‍പ്പെട്ട ടൂര്‍ണമെന്റില്‍ കളിക്കാനായത് ടീമിന് ഗുണമാകുമെന്നും സ്റ്റീഫന്‍ വെളിപ്പെടുത്തി.
ഇന്ത്യന്‍ ടീം മികച്ചഫോമിലാണ്. മകാവുവിനെതിരെ കളിക്കളത്തില്‍ കഠിന പ്രയത്നം നടത്തിയാല്‍ ടീമിന് വിജയം ഉറപ്പാണെന്ന് നിരീക്ഷകനായി ടീമിനൊപ്പം മകാവുവിലേക്ക് പോകുന്ന മുന്‍ ഇന്ത്യന്‍ ഇന്റര്‍നാഷണല്‍ താരം ഐ എം വിജയന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: