മിര്‍പുര്‍: ഓസ്ട്രേലിയക്കെതിരായ ആദ്യ ടെസ്റ്റില്‍ മോശമായി പെരുമാറിയ ബംഗ്ലാദേശിന്റെ തമീം ഇക്ബാലിന് പിഴ ശിക്ഷ. മത്സരതുകയുടെ 15 ശതമാനം പിഴയായി ഈടാക്കുമെന്ന് മാച്ച് റഫറി ജെഫ് ക്രോ അറിയിച്ചു.
അമ്പയറോട് കയര്‍ത്തതിനും ഓസീസ് വിക്കറ്റ് കീപ്പര്‍ മാത്യൂവേഡിനോട് കളിക്കളം വിടാന്‍ ആംഗ്യം കാണിച്ചതിനുമാണ് ശിക്ഷ.
ഇക്ബാല്‍ കുറ്റം ഏറ്റുപറഞ്ഞതായും മാച്ച് റഫറിയുടെ ശിക്ഷ അംഗീകരിച്ചതായും ഐസിസി പ്രസ്താവനയില്‍ അറിയിച്ചു.
ആദ്യ ടെസ്റ്റില്‍ ബംഗ്ലാദേശ് 20 റണ്‍സിന് ഓസ്ട്രേലിയയെ തോല്‍പ്പിച്ചു. രണ്ടാം ടെസ്റ്റ് നാലു മുതല്‍ എട്ടുവരെ ചിറ്റഗോങ്ങില്‍ നടക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: