2014 സെപ്തംബര്‍ ഒന്ന്: മനോജിനെ ഉക്കാസ്മൊട്ടയില്‍ വെച്ച് വാഹനത്തിനു നേരെ ബേംബേറിഞ്ഞ് ഒരു സംഘം വെട്ടിക്കൊന്നു. ഡിവൈഎസ്പി പ്രേമചന്ദ്രന്റെ നേതൃത്വത്തില്‍ അന്വേഷണം. കതിരൂര്‍ പോലീസ് യുഎപിഎ പ്രകാരം കേസില്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തു. അന്വേഷണസംഘത്തലവനെതിരെ ആക്ഷേപമുന്നയിച്ച് ആര്‍എസ്എസ് നേതൃത്വം രംഗത്തു വന്നു. പിന്നീട് എഡിജിപി അനന്തകൃഷ്ണന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘത്തിന് കേസ് കൈമാറാന്‍ അന്നത്തെ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല ഉത്തരവിട്ടു.
സെപ്തംബര്‍ 11: കണ്ണൂര്‍ കോടതിയില്‍ മുഖ്യപ്രതി വിക്രമന് കീഴടങ്ങി.
സെപ്തംബര്‍ 26: കേന്ദ്രആഭ്യന്തര മന്ത്രി രാജ്നാഥ് സിംഗ് മനോജിന്റെ വീട്ടിലെത്തി. സിബിഐ അന്വേഷണം ഉണ്ടാകുമെന്ന് പ്രഖ്യാപിച്ചു. കുറ്റകൃത്യത്തില്‍ പങ്കെടുത്ത 16 പേരില്‍ ഒരാളൊഴികെ മറ്റ് പ്രതികളെ െ്രെകംബ്രാഞ്ച് സംഘം പിടികൂടി.
2014 നവംബര്‍ 20: സിബിഐ കേസ് ഏറ്റെടുത്തു. തിരുവനന്തപുരം യൂനിറ്റിലെ ഡിവൈഎസ്പി ഹരിഓം പ്രകാശിന്റെ നേതൃത്വത്തില്‍ ആസൂത്രണത്തെക്കുറിച്ച് അന്വേഷണം.
2015 മാര്‍ച്ച് 7: തലശേരി സെഷന്‍സ് കോടതിയില്‍ 19 പ്രതികളുടെ പേരിലുളള ആദ്യകുറ്റപത്രം സിബിഐ സമര്‍പ്പിച്ചു.
2015 ജൂണ്‍ 2: പി. ജയരാജനെ ചോദ്യം ചെയ്യാന്‍ സിബിഐ വിളിപ്പിച്ചു.
ജൂലായ് 10: തലശേരി സെഷന്‍സ് കോടതിയില്‍ മുന്‍കൂര്‍ ജാമ്യത്തിനായി പി. ജയരാജന് ഹര്‍ജി നല്കി.
ജൂലായ് 24: കോടതി ഹര്‍ജി തളളി.
2016 ജനുവരി 6: വീണ്ടും ഹാജരാകാന്‍ നോട്ടീസ്. തലശേരി സെഷന്‍സില്‍ വീണ്ടും മുന്‍കൂര്‍ ജാമ്യത്തിന് ഹര്‍ജി. ജനുവരി 19: ഹര്‍ജി വീണ്ടും തളളി.
21: ജയരാജന്റെ പേരില്‍ സിബിഐ കേസെടുത്തു. തുടര്‍ന്ന് ഹൈക്കോടതിയില്‍ ജയരാജന് ഹര്‍ജി നല്കി.
ഫെബ്രുവരി 11: ഹൈക്കോടതിയും ഹര്‍ജി തളളി.
12: തലശേരി സെഷന്‍സ് കോടതിയില്‍ ഹാജരായ ജയരാജനെ മാര്‍ച്ച് 11വരെ റിമാന്‍ഡ് ചെയ്തു. പിന്നീട് ജാമ്യത്തിലിറങ്ങി. 25-ാം പ്രതി പി. ജയരാജന് ഉള്‍പ്പെടെയുളള 6 പേരെ ആസൂത്രണത്തില്‍ പ്രതിചേര്‍ത്ത് ഇന്നലെ സിബിഐ ഹൈക്കോടതിയില്‍ കുറ്റപത്രം നല്കി.
ആദ്യ കുറ്റപത്രത്തിലെ പ്രതികള്‍
വിക്രമന്, പ്രഭാകരന്, ചപ്ര പ്രകാശന്, ജിതേഷ്, അണ്ടന്‍ വിനോദ്, അച്ചാര്‍ സുജിത്ത്, ഷിബിന്‍, ജോര്‍ജ് എന്ന വിജേഷ്, മുത്തു എന്ന വിജേഷ്, റിജു എന്ന റിജേഷ്, ഷാബിദ്, നായ്ക്കുട്ടി എന്ന മനോജ്, സിനില്‍, മുച്ചിറിയന്‍ രാമന് എന്ന രാമചന്ദ്രന്, ബക്കളം കൃഷ്ണന്, നിത്തു എന്ന നിജിത്ത്, കുറുക്കന് സിറാജ്, ജാഗ റഹീം ഇവര്‍ക്കെതിരെയാണ് ആദ്യ കുറ്റപത്രം നല്‍കിയത്.
ഇന്നലെ സമര്‍പ്പിച്ച അനുബന്ധ കുറ്റപത്രത്തിലെ പ്രതികള്‍
20-ാം പ്രതി പയ്യന്നൂര്‍ ഏരിയാസെക്രട്ടറി ടി.ഐ.മധുസൂദനന്, കതിരൂര്‍ മഹേഷ്, സുനൂട്ടി എന്ന സുനില്‍കുമാര്‍, സജൂട്ടി എന്ന സജിലേഷ്, റിജു എന്ന പൂഴി റിജേഷ്, പി. ജയരാജന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: