കോഴിക്കോട്: അഖില കേസുമായി ബന്ധപ്പെട്ട് മാധ്യമങ്ങളില്‍ വരുന്ന വാര്‍ത്തകള്‍ക്കെതിരെ പോപ്പുലര്‍ ഫ്ണ്ടിന്റെ വനിതാ വിഭാഗമായ നാഷണല്‍ വുമണ്‍സ് ഫ്രണ്ട് ദേശീയ പ്രസിഡന്റ് എ.എസ്. സൈനബ.
മാധ്യമങ്ങള്‍ തനിക്കെതിരെ വ്യാജ വാര്‍ത്തകള്‍ പുറത്തുവിടുകയാണെന്നാണ് ഇവരുടെ വാദം. തെറ്റായ വാര്‍ത്തകള്‍ പുറത്തുവിട്ട സ്ഥാപനങ്ങള്‍ മാപ്പു പറഞ്ഞില്ലെങ്കില്‍ നിയമ നടപടി സ്വീകരിക്കുമെന്നും അവര്‍ കോഴിക്കോട്ട് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
താനുമായി യാതൊരു ബന്ധവുമില്ലാത്ത കാര്യങ്ങളെക്കുറിച്ചാണ് വാര്‍ത്തകള്‍ വരുന്നത്. അന്വേഷണം ഭയന്ന് താന്‍ ഒളിവില്‍ പോയതായി ഒരു ചാനല്‍ വാര്‍ത്ത നല്കി. എന്നാല്‍ അങ്ങനെയുണ്ടായിട്ടില്ല. എന്‍ഐഎ ചോദ്യം ചെയ്യാന്‍ നോട്ടീസ് നല്‍കിയെന്നത് ശരിയല്ല. തന്നെ എന്‍ഐഎ ഉദ്യോഗസ്ഥര്‍ വിളിച്ചിട്ടുമില്ല. എന്‍ഐഎ സുതാര്യമായ ഏജന്‍സിയാണ്.
അന്വേഷണം അങ്ങനെയാവുമെന്നാണ് കരുതുന്നത്. തനിക്കെതിരെ വാര്‍ത്തകള്‍ നല്കിയ മാധ്യമങ്ങള്‍ മാപ്പു പറഞ്ഞില്ലെങ്കില്‍ നിയമ നടപടി സ്വീകരിക്കുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: