കൊല്ലം: ഭാരതീയ അഭിഭാഷക പരിഷത്തിന്റെ കേന്ദ്ര സംഘടനയായ അഖില ഭാരതീയ അധിവക്താ പരിഷത്തിന്റെ സില്‍വര്‍ ജൂബിലി ആഘോഷങ്ങളുടെ സമാപന സമ്മേളനം സെപ്തംബര്‍ 10ന് ഹൈദരാബാദിലെ സന്ദര്നഗര് ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍.
വിവിധ സംസ്ഥാനങ്ങളില്‍ നിന്നായി 3500 പ്രതിനിധികള്‍ പങ്കെടുക്കുന്ന സമ്മേളനത്തില്‍ ആര്‍എസ്എസ് സര്‍സംഘചാലക് ഡോ.മോഹന്‍ ഭാഗവത് മുഖ്യാതിഥി ആയിരിക്കും. അധിവക്താ പരിഷത്തിന്റെ ആദ്യകാല പ്രവര്‍ത്തകരേയും മുതിര്‍ന്ന പ്രവര്‍ത്തകരേയും സമാപന വേദിയില്‍ ആദരിക്കും.
2016 സെപ്തംബറില്‍ ആരംഭിച്ച ആഘോഷ പരിപാടികളുടെ ഭാഗമായി രാജ്യത്താകെ നിരവധി പരിപാടികള്‍ സംഘടിപ്പിച്ചു. ഉദ്ഘാടനം ന്യൂദല്‍ഹിയില്‍ കേന്ദ്ര നിയമ മന്ത്രി രവിശങ്കര്‍ പ്രസാദാണ് നിര്‍വഹിച്ചത്.
വനിതാ അഭിഭാഷക സമ്മേളനം, യുവ അഭിഭാഷക സമ്മേളനം, സെമിനാറുകള്‍, ചര്‍ച്ചാവേദികള്‍ തുടങ്ങിയവ സംഘടിപ്പിച്ചു. സുപ്രീംകോടതി മുന്‍ ജഡ്ജി ജസ്റ്റിസ് താക്കൂര്‍ അധ്യക്ഷനായ സമിതിയാണ് ദേശീയതലത്തില്‍ ആഘോഷ പരിപാടികള്‍ക്ക് നേതൃത്വം നല്‍കിയത്.
കേരളത്തിലെ പരിപാടികള്‍ക്ക് നേതൃത്വം നല്‍കിയത് സുപ്രീംകോടതി മുന്‍ ജസ്റ്റിസ് കെ.ടി. തോമസ് അധ്യക്ഷനായ സമിതിയാണ്. സമാപന പരിപാടിയില്‍ കേരളത്തില്‍ നിന്നും 150 പ്രതിനിധികള്‍ പങ്കെടുക്കുമെന്ന് ദേശീയ സെക്രട്ടറി അഡ്വ. ആര്. രാജേന്ദ്രന് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: