ലൗ ജിഹാദ് ഉറപ്പിച്ച് പോലീസ് റിപ്പോര്‍ട്ട്

Thursday 31 August 2017 11:49 pm IST

തിരുവനന്തപുരം: കേരളത്തില്‍ ലൗ ജിഹാദ് നിര്‍ബാധം നടക്കുന്നുണ്ടെന്ന് ഇക്കാര്യം അന്വേഷിച്ച കേരള പോലീസിലെ പ്രത്യേക രഹസ്യാന്വേഷണ വിഭാഗം റിപ്പോര്‍ട്ട് നല്‍കി. ആഗസ്റ്റ് മാസത്തില്‍ സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റയ്ക്ക് നല്കിയ റിപ്പോര്‍ട്ടിലാണ് പോലീസ് ഇക്കാര്യം സ്ഥിരീകരിച്ചത്. പ്രണയവിവാഹത്തിന്റെ മറവില്‍ ഇസ്ലാമിലേക്ക് വ്യാപക മതംമാറ്റം നടക്കുന്നുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.മുപ്പത്തിരണ്ടു പേജുള്ള പ്രത്യേക റിപ്പോര്‍ട്ടാണ് ബെഹ്‌റയ്ക്ക് ലഭിച്ചത്. ഇസ്ലാമിലേക്കുള്ള മതപരിവര്‍ത്തനത്തില്‍ 75 ശതമാനവും ലൗ ജിഹാദെന്ന പ്രണയക്കുരുക്കിലൂടെയാണെന്ന് അന്വേഷണത്തിന് നേതൃത്വം നല്കിയ മുതിര്‍ന്ന പോലീസുദ്യോഗസ്ഥന്‍ വെളിപ്പെടുത്തി. ഏതാനും വര്‍ഷങ്ങള്‍ക്കിടെ ഇസ്ലാമിലേക്ക് ചേക്കേറിയവരെ മുന്‍നിര്‍ത്തി നടത്തിയ അന്വേഷണത്തിലാണ് പ്രണയം മറയാക്കി മതപരിവര്‍ത്തനം വ്യാപകതോതില്‍ നടക്കുന്നുണ്ടെന്ന് തിരിച്ചറിഞ്ഞത്. 2016-17 ലെ ഇത്തരം 135 മതംമാറ്റങ്ങളെക്കുറിച്ച് അന്വേഷിച്ചതില്‍ 105 ഉം ലൗ ജിഹാദെന്ന പ്രണയക്കെണിയിലൂടെ സംഭവിച്ചതാണെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്. ലൗ ജിഹാദില്‍ കുടുക്കാന്‍ പറ്റിയ പെണ്‍കുട്ടികളെ കണ്ടെത്താന്‍ പ്രത്യേക പരിശീലനം ലഭിച്ച ജിഹാദികള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. തകര്‍ന്ന കുടുംബത്തിലെ 13 പേര്‍, അസ്വസ്ഥമായ മനസ്സുള്ള ഏഴുപേര്‍, ഇസ്ലാമിക ആശയത്തില്‍ ആകൃഷ്ടരായ ഏഴുപേര്‍, ദരിദ്രപശ്ചാത്തലമുള്ള രണ്ടുപേര്‍ ഇങ്ങനെ 29 പെണ്‍കുട്ടികള്‍ ലൗ ജിഹാദിലൂടെയല്ലാതെ 2016-17 ല്‍ മതപരിവര്‍ത്തനത്തിന് വിധേയരായെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇസ്ലാമിനെക്കുറിച്ച് ആഴത്തില്‍ പഠിച്ച് മതം മാറിയവരുടെ എണ്ണം തുലോം കുറവാണ്. പ്രേമത്തില്‍ കുടുങ്ങി സാഹചര്യങ്ങളുടെ സമ്മര്‍ദ്ദം മൂലം മാറിയവരാണ് ഭൂരിഭാഗവും. കേരളത്തില്‍ പ്രലോഭിപ്പിച്ചും ഭീഷണിപ്പെടുത്തിയും ഇസ്ലാമിലേക്കുള്ള പരിവര്‍ത്തനം വ്യാപകമാണെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് പ്രത്യേക പോലീസ്‌സംഘം അന്വേഷണം ആരംഭിച്ചത്. പോലീസ് മതപരിവര്‍ത്തനത്തിന് കാരണമായ സാഹചര്യങ്ങളെക്കുറിച്ചും ആഴത്തില്‍ അന്വേഷിച്ചു. ലൗ ജിഹാദിന് കടിഞ്ഞാണിട്ടില്ലെങ്കില്‍ വര്‍ഗീയസംഘര്‍ഷങ്ങള്‍ക്ക് കാരണമാകുമെന്നും കേരളത്തിന്റെ സമാധാന അന്തരീക്ഷം തകരുമെന്നും റിപ്പോര്‍ട്ട് മുന്നറിയിപ്പു നല്കുന്നു. ഇസ്ലാമിലേക്ക് പരിവര്‍ത്തനം ചെയ്യപ്പെട്ട ശേഷം ഇസ്ലാമിക് സ്റ്റേറ്റില്‍ ചേരാനായി നിരവധി ഹിന്ദു-ക്രിസ്ത്യന്‍ ചെറുപ്പക്കാര്‍ പോയെന്ന വാര്‍ത്തയാണ് അന്വേഷണത്തിന് പോലീസിനെ പ്രേരിപ്പിച്ചത്. ജില്ല തിരിച്ച് ഇസ്ലാംമതം സ്വീകരിച്ചവരുടെ കണക്കുകള്‍ അന്വേഷണസംഘം ശേഖരിച്ചു. നിര്‍ബന്ധിത മതംമാറ്റത്തിന് അവലംബിക്കുന്ന മാര്‍ഗങ്ങളെക്കുറിച്ചും വ്യക്തമായ തെളിവുകള്‍ ലഭിച്ചു. മതം മാറിയ പലര്‍ക്കും പ്രത്യേക രാഷ്ട്രീയകാഴ്ചപ്പാടോ പിന്‍ബലമോ ഇല്ല. എന്നാല്‍ സിപിഎം അനുഭാവികളോ പ്രവര്‍ത്തകരോ ആയ ഈഴവ സമുദായത്തില്‍പ്പെട്ടവരുടെ കുടുംബങ്ങളില്‍ നിന്ന് നിരവധി പെണ്‍കുട്ടികള്‍ പരിവര്‍ത്തനത്തിന് ഇരയായെന്ന് കണ്ടെത്തിയിട്ടുണ്ട്. ജനസംഖ്യയില്‍ 24 ശതമാനം വരുന്ന ഈഴവസമുദായത്തിന് കൂടുതല്‍ അടുപ്പം സിപിഎമ്മുമായാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇസ്ലാമിലേക്ക് പരിവര്‍ത്തനം ചെയ്യപ്പെട്ട പുരുഷന്മാരുടെ ചരിത്രം മറ്റൊന്നാണ്. കൂടുതല്‍ പേരും മദ്യത്തിനോ മയക്കുമരുന്നിനോ അടിമകളായിരുന്നവരാണ്. മതപരിവര്‍ത്തനത്തിന് ചുക്കാന്‍ പിടിക്കുന്ന ദവാ സ്‌ക്വാഡ് ഇവരെ നേരില്‍ കണ്ട് ശക്തമായ മതപ്രബോധനം നല്കിയാണ് ലഹരിയില്‍ നിന്ന് വിമുക്തരാക്കുന്നത്. പിന്നീട് മതപരിവര്‍ത്തനം ചെയ്യപ്പെട്ട ഇവരിലൂടെ കുടുംബാംഗങ്ങളെയും ഇസ്ലാമിലേക്ക് മാറ്റുന്നതായും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.