കോട്ടയം: ഗൃഹോപകരണങ്ങളുടെ വിപണിയില്‍ എഴുപത് വര്‍ഷം പിന്നിട്ട ക്യു.ആര്.എസില്‍ ഓണം വില്‍പ്പന സജീവം.1947-ല്‍ പ്രവര്‍ത്തനമാരംഭിച്ച ക്യു.ആര്.എസ് 7070 ഓണസമ്മാനങ്ങളാണ് അണിനിരത്തുന്നത്.
ഓരോ വില്‍പ്പനയ്ക്കും ദിവസേന, ആഴ്ചതോറും, മാസം തോറും, ഓണം ബംബര്‍ എന്നിങ്ങനെ നറുക്കെടുപ്പിലൂടെ ഉപഭോക്താവിന് നാല് അവസരങ്ങള്‍ ലഭിക്കുന്നു. 2700ല്‍പ്പരം വിജയികളെ നറുക്കെടുപ്പിലൂടെ കണ്ടെത്തിക്കഴിഞ്ഞു. സെപ്റ്റംബര്‍ 30 വരെ പ്രാബല്യമുള്ള ഓണം സെയില്‍ ബംബര്‍ സമ്മാനമായ ഹോണ്ട ജാസ് കാറും, റോയല്‍ എന്‍ഫീല്‍ഡ് ബുള്ളറ്റ് ബൈക്കും ഉള്‍പ്പെടെ 4300ല്‍പ്പരം സമ്മാനങ്ങള്‍ വിജയികളെ കാത്തിരിക്കുന്നു.
എല്ലാ ഉല്‍പ്പന്നങ്ങള്‍ക്കും ഓണം പ്രമാണിച്ച് 5 ശതമാനം മുതല്‍ 25 ശതമാനം വരെ ഡിസ്കൗണ്ട് ലഭ്യമാണ്. സോണി എല്‍.ഇ.ഡി ടി.വികള്‍ക്ക് മോഡലിന്റെ അടിസ്ഥാനത്തില്‍ സോണി പെന്‍ഡ്രൈവ്, പോര്‍ട്ടബിള്‍ മൊബൈല്‍ ചാര്‍ജര്‍, ഒരു ടി.ബി. ഹാര്‍ഡ് ഡിസ്ക് മുതലായ സമ്മാനങ്ങള്‍ ലഭിക്കും.എല്‍.ജി കമ്പനി 20 വര്‍ഷം പൂര്‍ത്തിയാക്കുന്നതിന്റെ ആഘോഷത്തിന്റെ ഭാഗമായി എല്‍.ജിയുടെ ഗൃഹോപകരണങ്ങളായ ഫ്രിഡ്ജ്, വാഷിങ് മെഷീന്, എല്‍.ഇ.ഡി ടിവികള്‍ മുതലായവയ്ക്ക് 20ശതമാനം ഡിസ്കൗണ്ടുണ്ട്.
സാംസങ്ങിന്റെ സൈഡ് ബൈ സൈഡ് ഫ്രിഡ്ജിന് സാംസങ്ങ് മൊബൈല്‍ ഫോണും, എല്‍ഇഡി ടിവികള്‍ക്ക് മൂന്ന് വര്‍ഷ അധിക വാറന്റിയും സമ്മാനമായി ലഭിക്കും.വേള്‍പൂളിന്റെ ഗൃഹോപകരണങ്ങള്‍ക്ക് മില്ട്ടന് ഹോട്ട് കേസ്, പോര്‍ട്ടിക്കോ ബെഡ് ഷീറ്റുകള്‍, ആരോ ബാഗ് മുതലായവയും കൂടാതെ ബംബര്‍ സമ്മാനങ്ങളായ വേള്‍പൂള്‍ ഗൃഹോപകരണങ്ങളും ലഭിക്കും.ഗോദ്റേജിന്റെ ഗൃഹോപകരണങ്ങള്‍ക്ക് സ്ക്രാച്ച് ആന്‍ഡ് വിന് ഓഫറും ദിവസേന ഒരു ലക്ഷം രൂപ വരെയുള്ള സ്വര്‍ണ്ണവും സമ്മാനം.ഓപ്പോ, വിവോ, സാംസങ്ങ് കമ്പനികളുടെ മൊബൈല്‍ ഫോണുകള്‍ ആദ്യം വെറും ഒരു രൂപ കൊടുത്ത് വാങ്ങാവുന്നതാണ്.
സത്യസന്ധവും സുതാര്യവുമായ ഇടപെടല്‍ എല്ലാ ഉപഭോക്താക്കള്‍ക്കും ക്യു.ആര്.എസ്. വാഗ്ദാനം ചെയ്യുന്നതോടൊപ്പം മികച്ച വില്പനാനന്തര സേവനവും നല്‍കുമെന്ന് മാനേജിങ് പാര്‍ട്ട്ണര്‍ എസ്. മുരളീധരന് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: