തിരുവനന്തപുരം: ബാറുകളുടെ ദൂരപരിധി കുറച്ചത് സാംസ്കാരിക അധപതനമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന് പറഞ്ഞു. ബാറുകളുടെ ദൂരപരിധി കുറച്ചതിന് പിന്നില്‍ വന്‍ അഴിമതിയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ആരാധനാലയങ്ങളിലും സ്കൂളുകളിലും നിന്ന് 50 മീറ്ററിന് അപ്പുറത്ത് ഇനിമുതല്‍ ബാറുകള്‍ക്ക് പ്രവര്‍ത്തിക്കാമെന്ന സര്‍ക്കാര്‍ തീരുമനത്തിനെതിരെ പ്രതികരിക്കുകയായിരുന്നു കുമ്മനം രാജശേഖരന്. ഫോര്‍ സ്റ്റാര്‍, ഫൈവ് സ്റ്റാര്‍, ഹെറിറ്റേജ് ബാറുകള്‍ക്കാണ് ഇളവ് അനുവദിച്ചിട്ടുള്ളത്. ത്രീസ്റ്റാര്‍ ബാറുകള്‍ക്കുള്ള ദൂരപരിധി 200 മീറ്ററായി തുടരും.
ചൊവ്വാഴ്ചയാണ് ഇത് സംബന്ധിച്ച ഉത്തരവ് തയാറായതെന്നാണ് വിവരങ്ങള്‍.
https://www.facebook.com/kummanam.rajasekharan/videos/1268580813251703/
പ്രതികരിക്കാൻ ഇവിടെ എഴുതുക: