ന്യൂദൽഹി: നദീ സംയോജന പദ്ധതിയുമായി നരേന്ദ്ര മോദി സർക്കാർ രംഗത്ത്. രാജ്യത്തെ വലിയ നദികളെ തമ്മില്‍ ബന്ധിപ്പിക്കാനാണ് കേന്ദ്രസര്‍ക്കാര്‍ പദ്ധതി തയാറാക്കിയിരിക്കുന്നത്. 5.5 ലക്ഷം കോടി രൂപയാണ് പദ്ധതിക്കായി മാറ്റിവെക്കുന്നത്.
60 നദികളെ തമ്മില്‍ ബന്ധിപ്പിക്കാനാണ് സര്‍ക്കാര്‍ ഒരുങ്ങുന്നത്. പദ്ധതി നടപ്പിലായാല്‍ മഴയെ മാത്രം ആശ്രയിച്ച് കൃഷി ചെയ്യുന്നത് ഒഴിവാക്കാന്‍ സാധിക്കുമെന്നതാണ് വലിയ നേട്ടം.അയല്‍ രാജ്യങ്ങളായ ബംഗ്ലാദേശ്, നേപ്പാള്‍ എന്നിവിടങ്ങളിലുണ്ടായ മഴയെ തുടര്‍ന്ന് അസാം, പശ്ചിമ ബംഗാള്‍ എന്നീ സംസ്ഥാനങ്ങളിലുണ്ടാക്കിയ വെള്ളപ്പൊക്കത്തെ തുടര്‍ന്നാണ് പദ്ധതി വേഗത്തിലാക്കുന്നത്.
തര്‍ക്കങ്ങള്‍ ഒഴിവാക്കി പദ്ധതി നടപ്പാക്കുന്നതിനായി ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലായിരിക്കും ഒന്നാം ഘട്ടം നടപ്പാക്കുന്നത്. നര്‍മദ, ഗംഗ, പിന്‍ജാല്‍ തുടങ്ങിയ നദികളെ ബന്ധിപ്പിക്കുന്ന പദ്ധതി ഗുജറാത്തിലും മഹാരാഷ്ട്രയിലുമായിരിക്കും ആദ്യം നടപ്പാക്കുന്നത്.
പദ്ധതിയുടെ ആദ്യഘട്ടത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദി അനുമതി നല്കി കഴിഞ്ഞു. പദ്ധതിയുടെ ഭാഗമായി ആയിരക്കണക്കിന് വാട്ട് വൈദ്യുതി ഉത്പാദിപ്പിക്കാനും സര്‍ക്കാര്‍ പദ്ധതി ഒരുക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: