ചേര്‍ത്തല: മഹാത്മ അയ്യങ്കാളിയുടെ ജന്മദിനം സപ്തംബര്‍ അഞ്ചിന് ആഘോഷിക്കാന്‍ കേരള പുലയര്‍ മഹാസഭ ചേര്‍ത്തല യൂണിയന് കമ്മിറ്റിയോഗം തീരുമാനിച്ചു. വൈകിട്ട് നാലിന് പൂച്ചാക്കല്‍ പോലീസ് സ്റ്റേഷന് സമീപത്ത് നിന്ന് ഘോഷയാത്ര ആരംഭിക്കും. അഞ്ചിന് വരേകാട് ക്ഷേത്ര ഓഡിറ്റോറിയത്തില്‍ ചേരുന്ന സമ്മേളനം ശാന്തിഗിരി ആശ്രമം ഓര്‍ഗനൈസിങ് സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി ഉദ്ഘാടനം ചെയ്യും. കടവില്‍ രവി അദ്ധ്യക്ഷത വഹിക്കും. എ.എം. ആരിഫ് എംഎല്‍എ മുഖ്യപ്രഭാഷണം നടത്തും. യോഗത്തില്‍ പ്രസിഡന്റ് കടവില്‍ രവി അദ്ധ്യക്ഷത വഹിച്ചു. എം.ടി. മോഹനന് ഉദ്ഘാടനം ചെയ്തു. എന്‍. ജനാര്ദനന് പുലയന്, ടി. സന്തോഷ് കുമാര്‍, ടി. ശിവരാമന്, ടി. ജയചന്ദ്ര തിലകന്, കെ. കേരളകുമാര്‍, കെ.പി. തിരുമേനി, സി. മിഥുന്‍ലാല്‍ എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: