കടലോര ജാഗ്രതാ സമിതി രൂപീകരിച്ചു

Friday 1 September 2017 4:05 pm IST

ചേര്‍ത്തല: തീരദേശത്തിന്റെ സുരക്ഷ ലക്ഷ്യമാക്കി അര്‍ത്തുങ്കല്‍ തീരദേശ പോലീസ് സ്റ്റേഷനില്‍ തീരസുരക്ഷാ അവലോകന യോഗവും കടലോര ജാഗ്രതാ സമിതി രൂപീകരണവും നടത്തി. കടല്‍മാര്‍ഗം ഉാകാനിടയുളള കുറ്റകൃത്യങ്ങള്‍, കടലില്‍ സംഭവിക്കുന്ന അപകടങ്ങള്‍ പ്രതിരോധിക്കാന്‍ പോലീസിന്റെയും മത്സ്യതൊഴിലാളികളുടെയും സംയുക്തമായ ഇടപെടല്‍, ചെല്ലാനത്ത് നങ്കൂരമിട്ടിരിക്കുന്ന പോലീസ് ബോട്ട് അത്യാവശ്യ സന്ദര്‍ഭങ്ങളില്‍ എത്തിച്ചേരുന്നതിനുളള കാലതാമസം ഒഴിവാക്കാന്‍ വേ നപടികള്‍, തീരദേശത്തെ ഹോം സ്റ്റേകള്‍ ,റിസോര്‍ട്ടുകള്‍ എന്നിവടങ്ങളിലെത്തുന്ന വിദേശീയരുടെ വിവരശേഖരണം എന്നിവ യോഗത്തില്‍ ചര്‍ച്ച ചെയ്തു. തഹസില്‍ദാര്‍ പി. എം. മുഹമ്മദ് ഷെറീഫ് അദ്ധ്യക്ഷനായി. തീരദേശ പോലീസ് ഇന്‍സ്‌പെക്ടര്‍ റെജി എബ്രഹാം പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ഫിഷറീസ് ഇന്‍സ്‌പെക്ടര്‍ സിബി സോമന്‍, ഹാര്‍ബര്‍ എന്‍ജിനിയറിംഗ് എഎക്‌സ്ഇ ഷാര്‍മിലി, മത്സ്യഫെഡ് പ്രൊജക്ട് ഓഫീസര്‍ ഇന്ദുജ കാര്‍ത്തികേയന്‍, എസ്‌ഐ മിറാഷ് ജോണ്‍, എഎസ്‌ഐ ജോസി സ്റ്റീഫന്‍ പഞ്ചായത്തംഗങ്ങളായ സിബി പൊളളയില്‍, പി. പി. സോമന്‍, എന്നിവര്‍ പ്രസംഗിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.