മനോജ് ബലിദാനദിനം; പുഷ്പാര്‍ച്ചനയും സാംഘിക്കും നടന്നു

Friday 1 September 2017 7:08 pm IST

പാനൂര്‍: ആര്‍എസ്എസ് ജില്ലാ ശാരീരിക് ശിക്ഷണ്‍ പ്രമുഖായിരുന്ന കതിരൂരിലെ എളന്തോട്ടത്തില്‍ മനോജിന്റെ ജ്വലിക്കുന്ന ഓര്‍മ്മകള്‍ക്കു മുന്നില്‍ ആയിരങ്ങള്‍ ശ്രദ്ധാഞ്ജലിയര്‍പ്പിച്ചു. മനോജിന്റെ മൂന്നാം ബലിദാന വാര്‍ഷികദിനമായ ഇന്നലെ ഡയമണ്ട്മുക്കിലെ സ്മൃതിമണ്ഡപത്തില്‍ പുഷ്പാര്‍ച്ചനയും തുടര്‍ന്ന് അനുസ്മരണ സാംഘിക്കും നടന്നു. ശാന്തിമന്ത്രത്തിനു ശേഷം നടന്ന പുഷ്പാര്‍ച്ചനയില്‍ നാടിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുളള സംഘപരിവാര്‍ പ്രവര്‍ത്തകരും നേതാക്കളും നാട്ടുകാരും സംബന്ധിച്ചു. ആര്‍എസ്എസ് അഖിലഭാരതീയ കാര്യകാര്യ അംഗം എസ്.സേതുമാധവന്‍, പ്രാന്തീയ സമ്പര്‍ക്ക പ്രമുഖ് പി.പി.സുരേഷ്ബാബു, സഹപ്രാന്ത പ്രചാരക് എസ്.സുദര്‍ശനന്‍, പ്രാന്തീയ സഹസേവാ പ്രമുഖ് എ.വിനോദ്, പ്രാന്തീയ കാര്യകാരി സദസ്യന്‍ വത്സന്‍ തില്ലങ്കേരി, വിഭാഗ് സംഘചാലക് സി.ചന്ദ്രശേഖരന്‍, ജില്ലാസംഘചാലക് സി.പി.രാമചന്ദ്രന്‍, തലശേരി ഖണ്ഡ് സംഘചാലക് എം.കെ.ശ്രീകുമാരന്‍ മാസ്റ്റര്‍, വിഭാഗ് കാര്യവാഹ് വി.ശശിധരന്‍, സഹകാര്യവാഹ് കെ.തമ്പാന്‍, വിഭാഗ് പ്രചാരക് കെ.ഗിരീഷ്, ജില്ലാകാര്യവാഹ് കെ.പ്രമോദ്, വിഭാഗ് കാര്യകാരി അംഗം ഒ.രാഗേഷ്, ബിജെപി ദേശീയ നിര്‍വ്വാഹക സമിതിയംഗം പി.കെ.കൃഷ്ണദാസ്, കെ.പി.പ്രദീപന്‍, കെ.സജീവന്‍, കെ.ബി.പ്രജില്‍, കെ.സി.വിഷ്ണു, വിപി.ഷാജി, ടി.പി.സുരേഷ്ബാബു, കെ.ശ്രീജേഷ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി. സ്മൃതിമണ്ഡപത്തില്‍ ഔഷധച്ചെടി നടീല്‍ ഉദ്ഘാടനം വത്സന്‍തില്ലങ്കേരി, ശ്രീകുമാരന്‍ മാസ്റ്റര്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍വ്വഹിച്ചു. മനോജ് സേവാകേന്ദ്രത്തില്‍ എസ്.സേതുമാധവന്‍ ഔഷധച്ചെടി നട്ടു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.