തലശ്ശേരി: ആര്‍എസ്എസ് കണ്ണൂര്‍ ജില്ലാ ശാരീരിക് ശിക്ഷണ്‍ പ്രമുഖ് ആയിരുന്ന സ്വര്‍ഗ്ഗീയ കെ.മനോജ് കുമാറിന്റെ മൂന്നാം ശ്രദ്ധാഞ്ജലി ദിനമായ ഇന്നലെ തലശ്ശേരി സേവാഭാരതിയുടെ നേതൃത്വത്തില്‍ തലശ്ശേരി ഗവ. ജനറല്‍ ആശുപത്രിയിലെ ബ്ലഡ് ബാങ്കില്‍ രക്തം ദാനം ചെയ്തു. ആര്‍എസ്എസ് കണ്ണൂര്‍ ജില്ലാ സേവാപ്രമുഖ് സുരേഷ് ബാബു ഉദ്ഘാടനം ചെയ്തു .തലശ്ശേരി ഖണ്ഡ് സേവാപ്രമുഖ് സുനില്‍ കുമാര്‍, നഗര്‍ സേവാപ്രമുഖ് പി.കെ.അനൂപ് തുടങ്ങിയവര്‍ നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: