തലശ്ശേരി: റെയില്‍വേ സ്റ്റേഷന് പരിസരത്ത് വെച്ച് ഡ്യൂട്ടിയിലുണ്ടായിരുന്ന ട്രാഫിക് പോലീസ് സ്റ്റേഷനിലെ സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ രവീന്ദ്രനെ കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ച കേസില്‍ ഓട്ടോറിക്ഷ ഡ്രൈവറെ പോലീസ് അറസ്റ്റ് ചെയ്തു. വടക്കുമ്പാട്ടെ ആലില്‍ റിയാസിനെയാണ് അറസ്റ്റ് ചെയ്തത്. റെയില്‍വേ സ്റ്റേഷനില്‍ ഏര്‍പ്പെടുത്തിയ പ്രീ പെയ്ഡ് സംവിധാനത്തിലെ ക്യൂ സിസ്റ്റം ഉപയോഗിക്കാതെ പുറത്ത് ഓട്ടോറിക്ഷ പാര്‍ക്ക് ചെയ്ത് യാത്രക്കാരെ കയറ്റുന്നത് ചോദ്യം ചെയ്ത പോലീസുകാരനെയാണ് റിയാസ് കയ്യേറ്റം ചെയ്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: