എടിഎം കാര്‍ഡ് തട്ടിപ്പ്; പ്രതി പിടിയില്‍

Friday 1 September 2017 8:54 pm IST

നിലമ്പൂര്‍: എടിഎം കാര്‍ഡ് ഉപയോഗിച്ച് ഓണ്‍ലൈന്‍ പര്‍ച്ചേസ് തട്ടിപ്പ് നടത്തിയ പ്രതിയെ നിലമ്പൂര്‍ പോലീസ് പിടികൂടി. തൃശൂര്‍ തിരുവില്വാമല സ്വദേശി നെല്‍സന്‍ വര്‍ഗീസിനെയാണ് എസ്‌ഐ ബിനു തോമസ് അറസ്റ്റ് ചെയ്തത്. താഴെ ചന്തക്കുന്ന് എസ്ബിടി മാനേജര്‍ ജി.ആര്‍.കണ്ണന്റെ ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് ഫെബ്രുവരി രണ്ടിന് വിവിധ സൈറ്റുകളില്‍ നിന്നും ഓണ്‍ലൈന്‍ പര്‍ച്ചേസ് നടത്തി പണം തട്ടുകയായിരുന്നു. അന്വേഷണത്തില്‍നിന്ന് നിന്നു കാല്‍ലക്ഷം രൂപ നഷ്ടപ്പെട്ടതായി കണ്ടെത്തി. തുടര്‍ന്ന് നിലമ്പൂര്‍ പോലീസില്‍ പരാതി നല്‍കി. സൈബര്‍ സെല്ലിന്റെ സഹായത്തോടെ ഐപി അഡ്രസ് വെച്ച് നടത്തിയ പരിശോധനയിലാണ് പ്രതി വലയിലായത്. പ്രതി എറണാകുളത്ത് ഐടി മേഖലയിലാണ് ജോലി ചെയ്തുവരുന്നത്. യൂട്യൂബില്‍ കണ്ട ഒരു സൈറ്റിലൂടെയാണ് പ്രതി പര്‍ച്ചേസ് നടത്തിയതെന്ന് പോലീസ് പറഞ്ഞു. ഐടി വകുപ്പിന് പുറമേ വഞ്ചനക്കുറ്റത്തിന് കൂടിയാണ് കേസെടുത്തിട്ടുള്ളത്. ഇയാളെ നിലമ്പൂര്‍ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. എസ്‌ഐക്ക് പുറമേ അഡീഷണല്‍ എസ്‌ഐ വി.പി.അബൂബക്കര്‍ തുടങ്ങിയവര്‍ അന്വേഷണത്തിന് നേതൃത്വം നല്‍കി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.