ചരക്കുവാഹനങ്ങള്‍ക്ക് നിയന്ത്രണം

Friday 1 September 2017 8:54 pm IST

പെരിന്തല്‍മണ്ണ: ഗതാഗതക്കുരുക്ക് രൂക്ഷമായ പെരിന്തല്‍മണ്ണ, അങ്ങാടിപ്പുറം നഗരങ്ങളിലെ തിരക്കൊഴിവാക്കാന്‍ ചരക്കുവാഹനങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി. ഗ്യാസ്ടാങ്കര്‍, ഗുഡ്‌സ് ലോറികള്‍, കണ്ടെയ്‌നര്‍ ലോറികള്‍ എന്നിവക്കാണ് നിയന്ത്രണം. രാവിലെ ഒമ്പതുമുതല്‍ 11 വരെയും വൈകിട്ട് നാലുമുതല്‍ എട്ടുവരെയുമാണ് നിരോധനം. പാലക്കാട് ഭാഗത്ത് നിന്നുള്ള ഇത്തരം വാഹനങ്ങള്‍ പൊന്ന്യാകുര്‍ശ്ശി ബൈപ്പാസിലും കോഴിക്കോട്, മഞ്ചേരി എന്നിവിടങ്ങളില്‍ നിന്നുള്ളവ തിരൂര്‍ക്കാട് ഭാഗത്ത് ഒഴിഞ്ഞ സ്ഥലങ്ങളിലും പാര്‍ക്ക് ചെയ്യണം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.