അമയന്നൂര്‍: എന്എസ്്എസ്് കരയോഗം, വനിതാ സമാജം,ആദ്ധ്യാത്മിക പഠനക്ലാസ് എന്നിവരുടെ ആഭിമുഖ്യത്തില്‍ 9ന്്്് ഓണാഘോഷം നടക്കും.രാവിലെ 8.30ന്്്് പതാക ഉയര്‍ത്തും തടര്ന്ന്് വിവിധ കലാകായിക മത്സരങ്ങള്‍ 2ന്്്് പൊതുയോഗം എന്നിവ നടക്കും.
കോട്ടയം: പാറപ്പാടം റസിഡന്റ് അസ്സോസിയേഷന്റെ ഓണാഘോഷം 2, 3 തീയതികളില്‍ അസ്സോസിയേഷന് ഹാളില്‍ നടക്കും. ഓണാഘോഷ സമ്മേളനം നഗരസഭാഗം എം.പി.സന്തോഷ് കുമാര്‍ ഉദ്ഘാടനം ചെയ്യും.പ്രസിഡന്റ് ജോണ്‍ കുര്യന് പൂവക്കുളം അദ്ധ്യക്ഷനാകും.
കോട്ടയം: ജില്ലാ പഞ്ചായത്തിന്റെ ഓണാഘോഷം പ്രസിഡന്റ് സഖറിയാസ് കുതിരവേലി ഉദ്ഘാടനം ചെയ്യ്തു.പഞ്ചായത്ത് ആസ്ഥാനത്ത് നടന്ന പരിപാടിയില്‍ കുടുംബശ്രീ,വിവിധ സര്‍ക്കാര്‍ വകുപ്പുകളും പങ്കാളികളായി.
കുറിച്ചി: കുറിച്ചി പഞ്ചായത്തിലെ ഓണാഘോഷം ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആര് രാജഗോപല്‍ ഉദ്ഘാടനം ചെയ്തു.പഞ്ചായത്ത് വൈസ് പ്രസിഡന്റ് എല്‍സി രാജു,സ്ഥിരം സമിതിഅദ്ധ്യക്ഷര് അരുണ്‍ബാബു,ലൂസിജോസഫ്,ബിന്ദു രമേശ്,മെമ്പര്‍മാരായ ബി ആര് മഞ്ജീഷ്, മനോജ് മുളപ്പഞ്ചേരി,പി കെ പങ്കജാക്ഷന്,രമ്യാ രതീഷ്, പ്രീതാകുമാരി,സലിമോന്‍,വിശ്വമ്മശ്രീധരന്എന്നിവര് പ്രസംഗിച്ചു.അത്തപ്പൂക്കളവുംഓണക്കളികളും സദ്യയും ആഘോഷത്തിന് കൊഴുപ്പേകി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: