പെരുവ: കാരിക്കോട് ശ്രീസരസ്വതി വിദ്യാമന്ദിറില്‍ ഡിസംബര്‍ 28,29,30 തീയതികളിലായി നടത്തുന്ന ഭാരതീയ വിദ്യാനികേതന്റെ 14-ാമത് സംസ്ഥാന സ്കൂള്‍ കലോത്സവത്തിന്റെ നടത്തിപ്പിനായി 1001അംഗ സ്വാഗതസംഘം രൂപീകരിച്ചു. സ്കൂള്‍ ഓഡിറ്റോറിയത്തില്‍ നടന്ന സ്വാഗസംഘ രൂപീകരണയോഗം അഡ്വ.മോന്‍സ് ജോസഫ് എംഎല്‍എ ഉദ്ഘാടനം ചെയ്തു. സ്കൂള്‍ മാനേജ്മെന്റ് കമ്മിറ്റി പ്രസിഡന്റ് എം.എ.വാസുദേവന്‍ നമ്പൂതിരി അദ്ധ്യക്ഷനായി. വിദ്യാഭാരതി അഖിലേന്ത്യാ ജോയിന്റ് സെക്രട്ടറി എന്‍സിടി രാജഗോപാല്‍ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സഖറിയാസ് കുതിരവേലി, മുളക്കുളം പഞ്ചായത്ത് പ്രസിഡന്റ് സുജാത സുമോന്, തലയോലപ്പറമ്പ് പഞ്ചായത്ത് പ്രസിഡന്റ് കെ.മോഹനന്, ബ്ലോക്ക് പഞ്ചായത്തംഗം പത്മ ചന്ദ്രന്, ഫാ.ജോര്‍ജ്ജ് സി.ചാലപ്പുറം, മുളക്കുളം പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.ആര്.സജീവന്, എന്‍എസ്എസ് ഡയറക്ടര്‍ ബോര്‍ഡംഗം ശ്രീകുമാര്‍ തെക്കേടത്ത്, എസ്എന്‍ഡിപി യൂണിയന് പ്രസിഡന്റ് പ്രസാദ് ആര്യശേരി തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: