കോട്ടയം: ശ്രീകൃഷ്ണ ജയന്തി ആഘോഷത്തിന് മുന്നോടിയായി ബാലഗോകുലത്തിന്റെ ആഭിമുഖ്യത്തില്‍ നടന്ന വര്‍ണ്ണോത്സവം കുട്ടികളുടെ സര്‍ഗ്ഗ വൈഭവം മാറ്റുരക്കുന്ന വേദിയായി മാറി. ചിത്രം വരച്ചും പാട്ടുപാടിയും ഒരു പകലിനെ ക്രിയാത്മകമായി മാറ്റി. പ്രകൃതിയെ നോക്കി ചിത്രം വരക്കാന്‍ വെമ്പിയ കരുന്നുകളുടെ കണ്ണുകളില്‍ ആകാംക്ഷ നിറഞ്ഞു. കുട്ടികള്‍ വെള്ളപ്പേപ്പറില്‍ വര്‍ണ്ണങ്ങള്‍ വാരി വിതറുമ്പോള്‍ രക്ഷകര്‍ത്താക്കള്‍ക്കും ജിഞ്ജാസ പെരുകി. വ്യത്യസ്്ത പ്രായത്തിലുള്ള കുട്ടികളാണ്്് മത്സരത്തിനെത്തിയത്്. എല്‍പി,യുപി,ഹൈസ്്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക്്് വ്യത്യസ്തമായ വിഷയങ്ങളാണ് മത്സരത്തിനു നല്‍കിയത്്. ലളിത ഗാന മത്സരത്തിനും ഒട്ടേറെ കുട്ടികള്‍ പങ്കെടുത്തു.വൈകിട്ടു നടന്ന കുടുംബ സംഗമത്തോടെ വര്‍ണ്ണോത്സവത്തിന് സമാപനമായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: