മുട്ടം: സ്വകാര്യ ബസും കാറും കൂട്ടിയിടിച്ചു.ഇന്നലെ ഉച്ചയ്ക്ക് 1.30 ന് മുട്ടം എം വി ഐ പി ഓഫീസിന് മുമ്പിലായിരുന്നു അപകടം.കാര്‍ ഓടിച്ചിരുന്ന വാഴക്കുളം സ്വദേശി പരിക്കേല്‍ക്കാതെ അത്ഭുതകരമായി രക്ഷപ്പെട്ടു.മൂലമറ്റം ഭാഗത്ത് നിന്നും വന്ന കാര്‍ ദിശതെറ്റി മൂലമറ്റത്തേക്ക് പോകുകയായിരുന്ന ബ്ലുഹില് ബസില്‍ ഇടിക്കുകയായിരുന്നു.
ഡ്രൈവര്‍ ഉറങ്ങി പോയതാണ് അപകട കാരണമെന്ന് കരുതുന്നു. മുട്ടം പോലീസ് സ്ഥലത്തെത്തി നടപടികള്‍ സ്വീകരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: