കോട്ടയം: ശാന്തിഭവന്, അഭയ ഭവന്, ചില്‍ഡ്രന്‍സ് ഹോം, നവജീവന്‍ തുടങ്ങിയ സ്ഥലങ്ങളിലെ അന്തേവാസികളെ പങ്കെടുപ്പിച്ചു നടത്തുന്ന നാലാമത് ഓണം സ്നേഹ സംഗമം നാളെ നടക്കും. ഉച്ചയ്ക്കു 12നു സാഹിത്യ പ്രവര്‍ത്തക സഹകരണ സംഘം ഹാളില്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന് എംഎല്‍എയുടെ അധ്യക്ഷതയില്‍ ചേരുന്ന സമ്മേളനം മുന്‍ സുപ്രിം കോടതി ജഡ്ജി ജസ്റ്റീസ് കെ.ടി. തോമസ് ഉദ്ഘാടനം ചെയ്യും.ജീവ കാരുണ്യ പ്രവര്‍ത്തന രംഗത്ത് 50 വര്‍ഷം പൂര്‍ത്തിയാക്കിയ നവജീവന്‍ ട്രസ്റ്റി പി.യു. തോമസിനെ ചടങ്ങില്‍ ആദരിക്കും.പരിപാടിയില്‍ പങ്കെടുക്കുന്നവര്‍ക്കു ഓണക്കോടി സമ്മാനിക്കും. വിശിശഷ്്ടാതിഥികള് ഓണസദ്യയിലും പങ്കെടുക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: