രാജാക്കാട്: തളര്‍ന്ന് കിടക്കുന്ന വീട്ടമ്മയ്ക്ക് കാരുണ്യത്തിന്റെ കരസ്പര്ശവുമായി എസ്പിസി കേഡറ്റുകള്‍ എത്തി. രാജാക്കാട് ഗവ. ഹയര്‍സെക്കണ്ടറി സ്കൂളിലെ കേഡറ്റുകളാണ് ഓണക്കാല അവധി ക്യാമ്പിന്റെ ഭാഗമായി ദുരുതമനുഭവിക്കുന്ന മമ്മട്ടിക്കാനം നെടുങ്കണ്ടത്തില്‍ ഷീനാ ചാക്കോയ്ക്ക് സാമ്പത്തിക സഹായം നല്‍കിയത്.
തലയിലുണ്ടായ മുഴ ശസ്ത്രക്രിയ ചെയ്തതിനെ തുടര്‍ന്നാണ് നാല്‍പ്പതുകാരിയായ ഷീന തളര്‍ന്ന് കിടപ്പിലായത്. ഇതോടെ രണ്ടുപെണ്ക്കുട്ടികളടങ്ങുന്ന കുടുംബം ദാരിദ്ര്യത്തിന് നടുവിലെത്തി. ഭര്‍ത്താവ് ചാക്കോയാണ് ഷീനയെ പരിചരിക്കുന്നത്.
അതുകൊണ്ട് തന്നെ മറ്റ് തൊഴിലിനും പോകുവാന്‍ കഴിയാത്ത അവസ്ഥയുണ്ട്. നാട്ടുകാരുടേയും സന്നദ്ധ സംഘടനകളുടേയും മറ്റും സഹായം കൊണ്ടാണ് തുടര്‍ ചികിത്സയും നിത്യ ചിലവുകളും കഴിഞ്ഞ് പോകുന്നത്. ഈ സാഹചര്യത്തിലാണ് രാജാക്കാട് ഗവ. ഹയര്‍സെക്കണ്ടറി സ്കൂളിലെ എസ്പിസി കുട്ടികള്‍ അവധിക്കാല ക്യാമ്പിന്റെ ഭാഗമായി ഷീയ്ക്ക് സഹായമെത്തിച്ച് നല്‍കിയത്. ആര് രഞ്ചിനി, എസ് പി സി ഓഫീസില്‍ നിന്നെത്തിയ ബിബിന്‍, അനീഷ്, പി റ്റി എ പ്രസിഡന്റ് ബേബിലാല്‍, സിപിഒ പി ആര് സുരേന്ദ്രന്, എസിപിഒ സിജിതോമസ് എന്നിവരുടെ നേതൃത്വത്തിലാണ് എസ് പി സി കേഡറ്റുകള്‍ ഷീനയുടെ വീട്ടിലെത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: