മാന്‍വെട്ടത്ത് വാഹനങ്ങളില്‍ മോഷണം

Friday 1 September 2017 9:54 pm IST

കടുത്തുരുത്തി: മാന്‍വെട്ടം മേഖലയില്‍ വീടുകളുടെ മുറ്റത്തു കിടന്ന ഓട്ടോറിക്ഷകളും വീടുകളുടെ ജനലുകളും കുത്തിതുറന്ന്് മേഷണം. മാന്‍വെട്ടം മാംചുവട് കവലയില്‍ കിടു ഓടുന്ന ഓട്ടോറിക്ഷകളിലാണ് മോഷ്ടാവ് കവര്‍ച്ച നടത്തിയത്. പ്ലാക്കില്‍ പി.ആര്‍. രഞ്ചിത്തിന്റെ വീട്ടുമുറ്റത്ത് കിടിരുന്ന ഓട്ടോറിക്ഷയുടെ ബോക്‌സ് കുത്തിതുറന്ന് 20,000 രൂപയും പെര്‍മിറ്റ്, ലൈസന്‍സ്, ആര്‍സി ബുക്ക് എന്നിവയെല്ലാം മോഷ്ടിച്ചു. മാന്‍വെട്ടം പാലപ്പറമ്പില്‍ പി.ബി. ഷാജിയുടെ ഓട്ടോറിക്ഷയുടെ ഡാഷ്‌ബോര്‍ഡ് കുത്തിപൊളിച്ചെങ്കിലും ഒന്നും കിട്ടാതെയിരുന്നതിനെ തുടര്‍ന്ന് വീടിന്റെ ജനലിന് സമീപം വച്ചിരുന്ന മൊബൈല്‍ ഫോണ്‍ മോഷ്ടിച്ചു. മുതിരക്കാലായില്‍ റെജിയുടെ ഓട്ടോറിക്ഷയുടെ ഡാഷ് ബോര്‍ഡും കുത്തിപൊളിച്ചു. എന്നാല്‍ ഇതില്‍ ഒന്നും സൂക്ഷിക്കാതിരുന്നതിനാല്‍ നഷ്ടപെട്ടില്ല. അരീച്ചിറയില്‍ രാജുവിന്റെ പിക്കപ്പ് വാനിന്റെ ഡാഷ് ബോര്‍ഡും കുത്തി തുറന്നു. ഒട്ടും കിട്ടാതെയിരുന്നതിനെ തുടര്‍്ന്ന് വീടിന്റെ ജനല്‍ കുത്തിപൊളിച്ചു 5000 ത്തോളം രൂപയും മൊബൈലും കവര്‍ന്നു. തടിക്കല്‍ ബേബിയുടെ ഓട്ടോറിക്ഷയുടെ ബോക്‌സും കുത്തിപൊളിച്ചു. പൂവത്തുവേലില്‍ ബേബിയുടെ കാര്‍ കുത്തിതുറന്നും അരീച്ചിറയില്‍ സജിയുടെ ടെംമ്പോയും കുത്തിതുറന്നും ആര്‍ സി ബുക്കുകള്‍ മോഷ്ടിച്ചു. നൂറോക്കരി ചാണ്ടിയുടെ കൈനറ്റിക്ക് ഹോണ്ടായുടെ ബോക്‌സ് കുത്തിപൊളിച്ചു മോഷണശ്രമം നടത്തി. സംഭവത്തില്‍ ഓട്ടോറിക്ഷ തൊഴിലാളികള്‍ ഉല്‍പെടെയുള്ളവര്‍ കടുത്തുരുത്തി പോലീസില്‍ പരാതി നല്‍കി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.