ഗോരഖ്പൂർ സംഭവം: ഡോക്ടർ കഫീൽ ഖാൻ അറസ്റ്റിൽ

Saturday 2 September 2017 10:47 am IST

ലക്‌നൗ: ഉത്തർപ്രദേശിലെ ഗോരഖ്പുരിൽ കുട്ടികൾ മരിക്കാൻ ഇടയായ സംഭവവുമായി ബന്ധപ്പെട്ട് ബിആർഡി മെഡിക്കൽ കോളേജിലെ ശിശുരോഗ വിഭാഗം മേധാവി ഡോക്ടർ കഫീൽ ഖാൻ അറസ്റ്റിൽ. പ്രത്യേക അന്വേഷണ സംഘമാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കഫീൽ ഖാൻ ഉൾപ്പെടെയുള്ള ഏഴ് പേർക്കെതിരെ ഗോരഖ്പുർ കോടതി ജാമ്യമില്ലാ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരുന്നു. ഇതുപ്രകാരമാണ് ഇന്ന് അറസ്റ്റ് നടന്നത്. കഫീൽ ഖാനടക്കം ഏഴുപേർക്കെതിരെ വെള്ളിയാഴ്ച കോടതി ജാമ്യമില്ലാ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരുന്നു. മുൻ പ്രിൻസിപ്പൽ ഡോ. രാജീവ് മിശ്രയേയും ഭാര്യ പൂർണിമ ശുക്ലയേയും റിമാൻഡ് ചെയ്തതിനുപിന്നാലെയാണു കഫീൽ ഖാന്റെ അറസ്റ്റ്. സംഭവത്തിൽ ഖാനെ ആശുപത്രിയിൽനിന്നു നേരത്തെ സസ്‌പെൻഡ് ചെയ്തിരുന്നു. സ്വകാര്യ പ്രാക്ടീസ് നടത്തിയതായും സംഭവ ദിവസങ്ങളിൽ വൈകിയെത്തിയതായും വ്യക്തമായതിനെ തുടർന്നാണ് നടപടി.    

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.