കൊച്ചി: മരുന്നുകളുടെ ജിഎസ്ടി 12ല്‍ നിന്നും അഞ്ച് ശതമാക്കി. ഇതോടെ മരുന്നുകളുടെ വിലയില്‍ കാര്യമായ കുറവുണ്ടാകും. പുതിയ വില പ്രകാരമുള്ള മരുന്നുകളെത്താന്‍ സമയം എടുക്കുമെന്നതിനാല്‍ ആദ്യ ഘട്ടത്തില്‍ ചെറിയ കാലതാമസമുണ്ടാകുമെന്നാണ് സൂചന.
ജിഎസ്ടി നിലവില്‍ വരുന്നതോടെ മരുന്നുകള്‍ക്ക് ആറുമുതല്‍ 13ശതമാനം വരെ വിലക്കുറവുണ്ടാകുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ ഇതുവരെ കുറഞ്ഞ നികുതി ഉള്‍പ്പെടുത്തി പുതുക്കിയ നിരക്ക് രേഖപ്പെടുത്തിയ മരുന്നുകള്‍ വിപണിയിലെത്തിക്കാന്‍ കമ്പനികള്‍ ഇതുവരെ തയാറായിട്ടില്ല. അതിനാല്‍ വിലക്കുറവിന്റെ ആശ്വാസം ജനങ്ങള്‍ക്ക് ലഭിച്ചിരുന്നില്ല.
നിലവില്‍ മെഡിക്കല്‍ സ്റ്റോറുകളില്‍ സ്റ്റോക്കുള്ളത് പഴയ കൂടിയ നിരക്കില്‍ വാങ്ങിയ മരുന്നുകളാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: