ന്യൂദല്‍ഹി: കേന്ദ്ര ചെറുകിട ഇടത്തരം വ്യവസായ വകുപ്പ് മന്ത്രി കല്‍രാജ് മിശ്ര രാജി സമര്‍പ്പിച്ചു. രാജിവെക്കാനുള്ള തീരുമാനം പ്രധാനമന്ത്രി നരേന്ദ്രമോദി അംഗീകരിച്ചതായും അദ്ദേഹം പറഞ്ഞു. ഇന്നലെ പ്രധാനമന്ത്രിയെ കണ്ട് രാജി സന്നദ്ധത അറിയിച്ചപ്പോള്‍ അദ്ദേഹം അത് അംഗീകരിച്ചു. ഉടന്‍ താന്‍ രാജിക്കത്ത് നല്‍കിയെന്നും കല്‍രാജ് മിശ്ര പറഞ്ഞു.
താന്‍ നേരത്തെയും രാജി സന്നദ്ധത അറിയിച്ചിരുന്നു. അന്ന് ഉത്തര്‍ പ്രദേശ് തെരഞ്ഞെടുപ്പ് അടുത്തതില്‍ പ്രചാരണത്തിന് തന്റെ ആവശ്യമുണ്ടെന്ന് നേതൃത്വം അറിയിച്ചു. അതിനാല്‍ രാജിവെച്ചില്ല.
തെരഞ്ഞെടുപ്പ് കഴിഞ്ഞതിനാല്‍ വീണ്ടും രാജി സന്നദ്ധത അറിയിക്കുകയായിരുന്നെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. പ്രധാനമന്ത്രി തന്റെ പ്രവര്‍ത്തനങ്ങളില്‍ സംതൃപ്തനാണെന്നും തന്നെ അഭിനന്ദിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: