ചാത്തന്നൂര്‍: സംസ്ഥാനത്ത് തെക്കന്‍ ജില്ലകളില്‍ സ്ത്രീധന സമ്പ്രദായം ഇപ്പോഴും ശക്തമാണെന്നും വടക്കന്‍ ജില്ലകളില്‍ ഇത്തരം പ്രവണതകള്‍ ഇല്ലെന്നും മന്ത്രി ഇ.ചന്ദ്രശേഖരന്. ഇത്തിക്കര ബ്ലോക്ക് പഞ്ചായത്ത് നിര്‍മ്മിച്ച സ്ത്രീ ശാക്തീകരണം ഡോക്യുമെന്ററി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജി.എസ്. ജയലാല്‍ എംഎല്‍എ അദ്ധ്യക്ഷനായി. സുമേഷ് ചാത്തന്നൂരിന്റെ തിരക്കഥയ്ക്ക് വിവേക് ചാത്തന്നൂരാണ് സംവിധാന നിര്‍വഹിച്ചാണ് ഡോക്യുമെന്ററി തയ്യാറാക്കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: