കുന്നത്തൂര്‍: ചവറ-അടൂര്‍ പാതയില്‍ ആഞ്ഞിലിമൂട് പൊട്ടക്കണ്ണന് മുക്കില്‍ ഇന്നലെ ഉച്ചകഴിഞ്ഞ് ടിപ്പര്‍ലോറിയും കാറും കൂട്ടിയിടിച്ച് കാര്‍ ഓടിച്ചിരുന്ന വൃദ്ധന് ഗുരുതരപരിക്കേറ്റു. മനക്കര സ്വദേശി പരശുരാമയ്യര്‍(61)ക്കാണ് പരിക്കേറ്റത്. തലയ്ക്കും കൈയ്ക്കും ഗുരുതര പരിക്കേറ്റ ഇദ്ദേഹത്തെ ശാസ്താംകോട്ടയിലെ സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചവറ ഭാഗത്ത് നിന്ന് വന്ന ലോറി എതിരെവന്ന കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ കാറിന്റെ മുന്‍വശം തകര്‍ന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: