റോഹ്യങ്ക്യന്‍ മുസ്ലീങ്ങളുടെ വാദം സുപ്രീം കോടതി നാലിന് കേള്‍ക്കും

Saturday 2 September 2017 6:46 pm IST

ന്യൂദല്‍ഹി: ഇന്ത്യയില്‍ കുടിയേറിയ റോഹ്യങ്ക്യന്‍ മുസ്ലീങ്ങളുടെ വാദം കേള്‍ക്കാന്‍ സുപ്രീകോടതി സമ്മതിച്ചു. നാല്‍പ്പത്തിനായിരത്തോളമുള്ള കുടിയേറ്റക്കാരോട് കേന്ദ്ര സര്‍ക്കാര്‍ സ്വദേശമായ മ്യാന്മാറിലേക്ക് തിരിച്ചുപോകാന്‍ നല്‍കിയ നിര്‍ദേശത്തിനെതിരെ രണ്ട് റോഹിങ്ക്യന്‍ മുസ്ലീം കുടിയേറ്റക്കാര്‍ നല്‍കിയ ഹര്‍ജിയിലാണ് സുപ്രീകോടതി വാദം കേള്‍ക്കാന്‍ തീരുമാനിച്ചത്. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ജസ്റ്റിസുമാരായ എ.എം. ഖാന്‍വില്‍ക്കര്‍, ഡി.വൈ. ചന്ദ്രചൂഡന്‍ എന്നിവരടങ്ങിയ ബെഞ്ചാണ് റോഹിങ്ക്യന്‍ സമൂഹത്തിന്റെ ജീവനും സ്വാതന്ത്യവും സംരക്ഷിക്കമമെന്നാവശ്യപ്പെട്ട് മുഹമ്മദ് സലീമുള്ളയും മുഹമ്മദ് ഷക്കീറും സമര്‍പ്പിച്ച ഹര്‍ജിയില്‍ സെപ്റ്റംബര്‍ നാലിന് വാദം കേള്‍ക്കുക. പ്രശാന്ത് ഭൂഷനും പ്രണവ് സച്ച്‌ദേവയുമാണ് റോഹിങ്ക്യന്‍ സമൂഹത്തിനായി വാദിക്കുന്നത്. അഭയാര്‍ത്ഥികള്‍ ഭീതി പരത്തുന്നതായുള്ള മാധ്യമ വാര്‍ത്തകളെ തുടര്‍ന്ന് സംസ്ഥാന ആഭ്യന്തരകാര്യ മന്ത്രി കിരണ്‍ റിജു അനധികൃതമായി കുടിയേറിയവരെ കണ്ടെത്തി അവരെ തിരിച്ചയക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.