തീവണ്ടിയില്‍ കടത്തിയ പുകയില ഉത്പന്നങ്ങള്‍ പിടികൂടി

Saturday 2 September 2017 7:25 pm IST

ആലപ്പുഴ: റെയില്‍വേ പോലീസ് നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍ പിടികൂടി. ഇന്നലെ രാവിലെ 5.30ന് ആലപ്പുഴയിലെത്തിയ ബാംഗ്ലൂര്‍ കൊച്ചുവേളി എക്‌സ്പ്രസ്സില്‍ നിന്നുമാണ് റയില്‍വേ പോലീസ് പുകയില ഉല്‍പ്പന്നങ്ങള്‍ പിടികൂടിയത്. രഹസ്യവിവരത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ മൂന്ന് കെട്ടുകളിലായി കടത്തുകയായിരുന്ന 260 പായ്ക്കറ്റ് ഹാന്‍സാണ് റയില്‍വേ പോലീസ് പിടിച്ചെടുത്തത്. ഓണം പ്രമാണിച്ച് ട്രയിനുകളില്‍ പരിശോധന ശക്തമാക്കിയിരിക്കുകയാണെന്ന് റയില്‍വേ പോലീസ് പറഞ്ഞു. സ്‌ക്വാഡ് ടീം എസ്‌ഐ ബിജു, സന്തോഷ്, അനുകുമാര്‍, പ്രശാന്ത് ,പ്രദീഷ്, ജോണ്‍സണ്‍, തുളസി എന്നിവരാണ് പിടികൂടിയത്. പാര്‍സല്‍ ബുക്ക് ചെയ്ത വിവരങ്ങള്‍ ശേഖരിച്ച് വരികയാണെന്ന് റയില്‍വേ പോലീസ് അറിയിച്ചു. ആലപ്പുഴയില്‍ വിതരണം ചെയ്യുന്നതിനായാണ് നിരോധിത പുകയില ഉല്‍പ്പന്നം എത്തിച്ചെതെന്നും സ്ഥിതികരിച്ചിട്ടുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.