ദിസ്പൂര്‍: അസം കലാപവുമായി ബന്ധപ്പെട്ട് എം എല്‍ എ അറസ്റ്റിലായി. ബോഡാലാന്റ് പീപ്പിള്‍സ് ഫ്രണ്ട് എം എല്‍ എ പ്രദീപ് ബ്രഹ്മയാണ് അറസ്റ്റിലായത്. കൊക്രജാര്‍ വെസ്റ്റ് മണ്ഡലത്തില്‍നിന്നുള്ള എം.എല്‍.എയാണ് പ്രദീപ് ബ്രഹ്മ.
പോലീസിന് ലഭിച്ച മൊഴികളുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. ഇയാള്‍ക്കെതിരെ അഞ്ച് കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. എംഎല്‍എയുടെ അറസ്റ്റിനെ തുടര്‍ന്ന് കൊക്രജാറില്‍ അനിശ്ചിതകാല കര്‍ഫ്യു ഏര്‍പ്പെടുത്തി. ഇന്നലെ ദുബ്രി ജില്ലയില്‍ ബംഗല്ദോബയില് ബോഡോ തീവ്രവാദികളും ന്യൂനപക്ഷ കുടിയേറ്റക്കാരും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ ഇഷ്ടികക്കളത്തിലെ ജോലിക്കാരായ രണ്ടുപേര്‍ വെടിയേറ്റു മരിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: