വിനീഷിന്റെ ബലിദാനത്തിന് ഒരു വയസ്സ്

Saturday 2 September 2017 8:44 pm IST

ഇരിട്ടി: തില്ലങ്കേരിയിലെ പുള്ളിപ്പൊയിലില്‍ സിപിഎം ക്രിമിനല്‍ സംഘം വെട്ടിക്കൊലപ്പെടുത്തിയ മാവില വിനീഷിന്റെ ബലിദാനത്തിന് ഇന്ന് ഒരു വയസ്സ് തികയുന്നു. ഇന്ന് രാവിലെ 8.30 ന് വിനീഷിന്റെ പുള്ളിപ്പൊയിലിലെ വീടിനു സമീപത്തെ ബലികുടീരത്തില്‍ തീര്‍ത്ത സ്മൃതിമണ്ഡപസമര്‍പ്പണം അഡ്വ.കെ.കെ.ബാലറാം നിര്‍വഹിക്കും. തുടര്‍ന്ന് പുഷ്പാര്‍ച്ചന, അനുസ്മരണ സാംഘിക്ക് എന്നിവയും നടക്കും. സാംഘിക്കില്‍ സദാനന്ദന്‍ മാസ്റ്റര്‍ അനുസ്മരണ പ്രഭാഷണം നടത്തും. തില്ലങ്കേരി പുള്ളിപ്പൊയിലിലെ ഒരു കമ്മ്യൂണിസ്റ്റ് കുടുംബത്തിലെ അംഗമായിരുന്നു വിനീഷ്. കമ്മ്യൂണിസത്തില്‍ നിന്നും വ്യതിചലിച്ചു സംഘവുമായി ബന്ധപ്പെട്ട് നടത്തിയ ചിട്ടയായ പ്രവര്‍ത്തനങ്ങളാണ് വിനീഷിനെ സിപിഎമ്മുകാരുടെ ശത്രുവാക്കി മാറ്റിയതും വിനീഷിനെ നിഷ്‌കരുണം കൊന്നുതള്ളാന്‍ ഇവര്‍ തീരുമാനിച്ചതും. രാത്രിയില്‍ ഇടവഴിയിലൂടെ വീട്ടിലേക്ക് നടന്നു പോവുകയായിരുന്ന വിനീഷിനെ ഇടവഴിയില്‍ പതിയിരുന്ന സിപിഎം ക്രിമിനല്‍ സംഘം വെട്ടിക്കൊല്ലുകയായിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.