പഴയങ്ങാടി: പഴയങ്ങാടി പുഴയില്‍ സംഘടിപ്പിക്കുന്ന മാടായി ജലോത്സവത്തിന്റെ പ്രചരണാര്‍ത്ഥം ഇന്ന് കൂട്ടയോട്ടം സംഘടിപ്പിക്കും. വൈകുന്നേരം 4.30ന് മാടായി പഞ്ചായത്ത് ഓഫിസ് പരിസരത്തുനിന്നും ആരംഭിക്കുന്ന പരിപാടി ഇന്ത്യന്‍ ഫുട്ബോള്‍ താരങ്ങളായ മുഹമ്മദ് റാഫിയും സി.കെ.വിനോദും ഫ്ളാഗ് ഓഫ് ചെയ്യും. എരിപുരം പോലീസ് സ്റ്റേഷന് സമീപം സമാപിക്കുന്ന കൂട്ടയോട്ടത്തില്‍ ജനപ്രതിനിധികള്‍, സാംസ്കാരിക പ്രവര്‍ത്തകര്‍, കായിക പ്രേമികള്‍ എന്നിവര്‍ അണിനിരക്കും, പത്തിനാണ് മാടായി ജലോത്സവം നടക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: