വണ്ണാത്തിമൂല: മാനന്തേരി വണ്ണാത്തിമൂല ശ്രീസരസ്വതി മാതൃസമിതിയുടെ നേതൃത്വത്തില്‍ നിര്‍ധനരായ സ്ത്രീകള്‍ക്ക് ഓണക്കോടി-ഓണക്കിറ്റ് വിതരണം ചെയ്തു. ശ്രീസരസ്വതി മാതസമിതി പ്രസിഡണ്ട് ബിന്ദു വേണുഗോപാലന്‍ അധ്യക്ഷത വഹിച്ചു. എ.പി.അശോകന് മാസ്റ്റര്‍, എ.പിപുരുഷു എന്നിവര്‍ മുഖ്യാതിഥികളായി. കെ.പി.ചന്ദ്രന് മാസ്റ്റര്‍, സി.പി.ലീല എന്നിവര്‍ ഓണക്കോടിയും ഓണക്കിറ്റും വിതരണം ചെയ്തു. എന്‍.ലക്ഷ്മണന് സംസാരിച്ചു. മാതൃസമിതി സെക്രട്ടറി ബിനിത മനോജ് സ്വാഗതവും രഞ്ജിനി പവിത്രന് നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: