ചെറുപുഴ പഞ്ചായത്ത് ഭരണം; കോണ്‍ഗ്രസ് പുറത്തായി

Saturday 2 September 2017 9:00 pm IST

ചെറുപുഴ: ചെറുപുഴ പഞ്ചായത്ത് ഭരണത്തില്‍ നിന്നും കോണ്‍ഗ്രസ് പുറത്തായി. ചെറുപുഴ പഞ്ചായത്ത് ഭരണസമിതിക്കെതിരെ പ്രതിപക്ഷം കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തിന്‍മേല്‍ ഇന്നലെ നടന്ന വോട്ടെടുപ്പില്‍ ഒന്‍പതിനെതിരെ പത്ത് വോട്ടുകള്‍ക്കാണ് അവിശ്വാസം പാസായത്. കോണ്‍ഗ്രസ് പക്ഷത്ത് ഒന്‍പത് അംഗങ്ങളും സിപിഎമ്മിന് ഒരു സിപിഐ സ്വതന്ത്ര്യ ഉള്‍പ്പെടെ എട്ട് അംഗങ്ങളുമാണുള്ളത് കേരളാ കോണ്‍ഗ്രസിന്റെ രണ്ട് അംഗങ്ങള്‍ കോണ്‍ഗ്രസിനുള്ള പിന്തുണ പിന്‍വലിച്ച് സിപിഎമ്മുമായി ധാരണയിലെത്തിയതോടെയാണ് സിപിഎം കൊണ്ടുവന്ന അവിശ്വാസ പ്രമേയം പാസായത്. ഈ ധാരണ പ്രകാരം കേരളാ കോണ്‍ഗ്രസിന് പ്രസിഡന്റ് സ്ഥാനവും സിപിഐ സ്വതന്ത്ര്യയ്ക്ക് വൈസ് പ്രസിഡന്റ് സ്ഥാനം നല്‍കുകയോ അതല്ലെങ്കില്‍ സിപിഎം അംഗം തന്നെ പഞ്ചായത്തു പ്രസിഡന്റായി വൈസ് പ്രസിഡന്റ് സ്ഥാനം കേരളാ കോണ്‍ഗ്രസിനു നല്‍കി പഞ്ചായത്തിന് പുതിയ ഭരണസമിതി വരനാണ് സാധ്യത. ഇങ്ങനെ വന്നാല്‍ മലയോരത്തെ പ്രധാന പഞ്ചായത്തുകളില്‍ ഒന്നുകൂടി യുഡിഎഫിന് നഷ്ടമാകും. കോണ്‍ഗ്രസ് ഭരണത്തില്‍ ഉണ്ടായിരുന്ന വെസ്റ്റ്എളേരി ഈസ്റ്റ് എളേരി പഞ്ചായത്തുകള്‍ കഴിഞ്ഞ തെരഞ്ഞെടുപ്പോടുകൂടി നഷ്ടമായിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.