കുമ്പളങ്ങി ടൂറിസം ഓണാഘോഷം തുടങ്ങി

Saturday 2 September 2017 10:02 pm IST

പള്ളുരുത്തി: കുമ്പളങ്ങി ഗ്രാമ പഞ്ചായത്തും മോഡല്‍ ടൂറിസം ഡവലപ്‌മെന്റ് സൊസൈറ്റിയും ചേര്‍ന്നുള്ള ഓണാഘോഷ പരിപാടികള്‍ തുടങ്ങി. കുമ്പളങ്ങിയിലെ കാര്‍ഗില്‍ യുദ്ധസ്മാരകത്തില്‍ പുഷ്പചക്രം സമര്‍പ്പിച്ചാണ് ചടങ്ങുകള്‍ ആരംഭിച്ചത്. വിവിധ മത്സരങ്ങളും അരങ്ങേറി. ഞായറാഴ്ച രാവിലെ 10ന് ചിത്രരചനാ മത്സരം, വൈകിട്ട് 6ന് നാടന്‍ കലാപരിപാടികള്‍. 4 ന് വൈകിട്ട് നാലു മുതല്‍ വടംവലി മത്സരം. തുടര്‍ന്ന് നടക്കുന്ന സമാപന സമ്മേളനത്തില്‍ വിശിഷ്ട വ്യക്തികളെ ആദരിക്കും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.