മാറാ‍ട് കേസിലെ പ്രതി ജയിലില്‍ മരിച്ചു

Thursday 23 August 2012 4:26 pm IST

തിരുവനന്തപുരം: മാറാട് കലാപക്കേസില്‍ ജീവപര്യന്തം തടവിന്‌ ശിക്ഷിക്കപ്പെട്ട്‌ ജയിലില്‍ കഴിഞ്ഞിരുന്ന പ്രതി നെട്ടുകാല്‍ത്തേരി തുറന്ന ജയിലില്‍ മരിച്ചു. ബേപ്പൂര്‍ സ്വദേശി മുഹമ്മദ് റാഫിയാണ് (32) മരിച്ചത്. ഹൃദയാഘാതമാണ് മരണ കാരണമെന്ന് ജയില്‍ അധികൃതര്‍ അറിയിച്ചു. നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന്‌ നെടുമങ്ങാട്‌ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രാവിലെ ഒന്‍പതേകാലോടെ മരിക്കുകയായിരുന്നു. രണ്ടാം മാറാട്‌ കേസിലെ പ്രതിയാണ്‌ മുപ്പത്തിരണ്ടുകാരനായ റാഫി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.