കോട്ടയം: നായര്‍ സര്‍വീസ് സൊസൈറ്റി ധനലക്ഷ്മി ബാങ്കുമായി ചേര്‍ന്ന് വനിതാ സ്വയംസഹായ സംഘങ്ങളിലെ അംഗങ്ങള്‍ക്ക് കുറഞ്ഞ പ്രീമിയത്തില്‍ ഇന്‍ഷുറന്‍സ് പരിരക്ഷ ഉറപ്പുവരുത്താന്‍ സാമൂഹ്യ സുരക്ഷാപദ്ധതി ആരംഭിച്ചു.
50,000 രൂപ വരെയുള്ള പരിരക്ഷയാണ് ലഭിക്കുക. കൂടാതെ മെച്വറിറ്റി ബെനിഫിറ്റ് ലഭിക്കുന്ന മറ്റൊരു ഇന്‍ഷുറന്‍സ് പദ്ധതിക്കും തുടക്കമിട്ടു. ഈ പദ്ധതികളുടെ പ്രയോജനം 20,000-ല്‍ അധികം വനിതാ സ്വയംസഹായ സംഘങ്ങളിലെ മൂന്നരലക്ഷം കുടുംബങ്ങള്‍ക്ക് ലഭ്യമാകും.
പോളിസി പ്രൊപ്പോസല്‍ ധനലക്ഷ്മി ബാങ്ക് ചീഫ് ജനറല്‍ മാനേജര്‍ പി. മണികണ്ഠന് നല്കി.
എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍നായര്‍ പദ്ധതി ഉദ്ഘാടനം ചെയ്തു.
ധനലക്ഷ്മി ബാങ്ക് ഡയറക്ടര്‍ പി.എസ്. ശ്രീകുമാര്‍, എന്‍എസ്എസ്. സോഷ്യല്‍ സര്‍വീസ് ഡിപ്പാര്‍ട്ടുമെന്റ് സെക്രട്ടറി വി.വി. ശശിധരന് നായര്‍, ധനലക്ഷ്മി ബാങ്ക് ഇന്‍ഷുറന്‍സ് ഹെഡ് എ. പ്രദീപ്, ഡിഎച്ച്എഫ്എല്‍ ഇന്‍ഷുറന്‍സ് കമ്പനി വൈസ് പ്രസിഡന്റ് എം. അഭിലാഷ്, ധനലക്ഷ്മി ബാങ്ക് പെരുന്ന ബ്രാഞ്ച് മാനേജര്‍ വി. അശോക് കുമാര്‍ എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: