പാരിപ്പള്ളി: പാരിപ്പള്ളിയില്‍ പട്ടാപ്പകല്‍ ആറ് വയസുകാരിയെ മാതാവിന്റെ മുന്നില്‍ വച്ച് പീഡിപ്പിക്കാന്‍ ശ്രമിച്ച മദ്ധ്യവയസ്കനെ പാരിപ്പള്ളി പോലീസ് പിടികൂടി. പകല്‍ക്കുറി പുതുവേലില്‍ പുത്തന്‍വീട്ടില്‍ രാജശേഖരന്‍നായര്‍(64) ആണ് പിടിയിലായത്. വ്യാഴാഴ്ച വൈകിട്ട് തിരുവനന്തപുരത്ത് നിന്ന് പാരിപ്പള്ളിയില്‍ ബസ് ഇറങ്ങിയശേഷം മാതാവ് മെഡിക്കല്സ്റ്റോറിലേക്ക് പോയ തക്കത്തിനാണ് വ്യാപാരസ്ഥാപനത്തിലെ സെക്യൂരിറ്റി ജീവനക്കാരന് വിദ്യാര്‍ത്ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചതെന്ന് പോലീസ് പറഞ്ഞു. ഇത് സംബന്ധിച്ച് മാതാവിന്റെ പരാതിയെ തുടര്‍ന്ന് പ്രതിയെ അറസ്റ്റ് ചെയ്തു. പരവൂര്‍ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: