തയ്യല്‍ തൊഴിലാളി പെന്‍ഷന്‍ അദാലത്ത്

Sunday 3 September 2017 4:59 pm IST

കണ്ണൂര്‍: തയ്യല്‍തൊഴിലാളി ക്ഷേമനിധി ബോര്‍ഡിന്റെ ജില്ലാ ഓഫീസില്‍ സപ്തംബര്‍ 8, 11 തീയതികളില്‍ പെന്‍ഷന്‍ അദാലത്ത് നടത്തും. അദാലത്തിന് നല്‍കുന്ന പരാതിയില്‍ പരാതിക്കാരന്റെ പേര്, വിലാസം, പെന്‍ഷന്‍ ഐ ഡി/പെന്‍ഷന്‍ ഇനം, ആധാര്‍ നമ്പര്‍/അംഗീകൃത തിരിച്ചറിയല്‍ രേഖ, റേഷന്‍ കാര്‍ഡ്, ബാങ്ക് പാസ് ബുക്ക് എന്നിവയുടെ പകര്‍പ്പ്, പരാതിയുടെ ചുരുക്കം, പരാതിക്കാരന്‍ താമസിക്കുന്ന പ്രാദേശിക സര്‍ക്കാര്‍, വാര്‍ഡ്, ഫോണ്‍ നമ്പര്‍ എന്നിവ ഉണ്ടായിരിക്കണം. കേരളാ തയ്യല്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ അംഗമായിട്ടുളള പെന്‍ഷന്‍ അനുവദിക്കപ്പെട്ടവര്‍, ആധാര്‍ സമര്‍പ്പിച്ചിട്ടില്ലാത്തതിനാലോ മറ്റ് കാരണങ്ങളാലോ പെന്‍ഷന്‍ ലഭിക്കാത്തവര്‍ക്കുമാത്രമേ അദാലത്തില്‍ പങ്കെടുക്കുവാന്‍ അര്‍ഹതയുളളൂ. പരാതികള്‍ 6 നകം ജില്ലാ എക്‌സിക്യുട്ടീവ് ഓഫീസര്‍, തയ്യല്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡ്, തെക്കി ബസാര്‍, കണ്ണൂര്‍ എന്ന വിലാസത്തില്‍ ലഭിക്കണം. ഓഫീസ് 6 ന് തുറന്നു പ്രവര്‍ത്തിക്കുന്നതായിരിക്കുമെന്ന് എക്‌സി.ഓഫീസര്‍ അറിയിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.