ഓണാശംസാ കാര്‍ഡ് മത്സരം

Sunday 3 September 2017 7:29 pm IST

കാസര്‍കോട്: സംസ്ഥാന ശുചിത്വ മിഷന്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി ഓണാശംസാ കാര്‍ഡ് മത്സരം സംഘടിപ്പിക്കും. സംസ്ഥാനത്തുള്ള അണ്‍ എയ്ഡഡ്, എയ്ഡഡ്, സര്‍ക്കാര്‍ യു.പി, ഹൈസ്‌ക്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഈ മത്സരത്തില്‍ പങ്കെടുക്കാം. പങ്കെടുക്കുന്നവര്‍ പ്രകൃതി സൗഹൃദ വസ്തുക്കള്‍ കൊണ്ട് ഓണാശംസാ കാര്‍ഡ് നിര്‍മ്മിച്ച് ശുചിത്വ മാലിന്യ പരിപാലന സന്ദേശങ്ങള്‍ ഉള്‍ക്കൊള്ളിച്ച് രക്ഷിതാക്കളുടെ ഒപ്പ് സഹിതം ഓണാവധിക്ക് ശേഷം വരുന്ന ആദ്യ പ്രവൃത്തി ദിനം ക്ലാസ് ടീച്ചറെ ഏല്‍പ്പിക്കണം. സംസ്ഥാനത്തെ മികച്ച മൂന്നു കാര്‍ഡിന് സംസ്ഥാന ശുചിത്വ മിഷനും ജില്ലയിലെ മികച്ച മൂന്നു കാര്‍ഡിന് ജില്ലാ ശുചിത്വ മിഷനും സമ്മാനം നല്കും. സബ്ജില്ലയിലെ മികച്ച കാര്‍ഡുകള്‍ക്ക് പ്രോത്സാഹന സമ്മാനവും നല്കും. സംസ്ഥാനതലത്തില്‍ ഒന്നാം സമ്മാനം 10,000 രൂപയും രണ്ടാം സമ്മാനം 7000 രൂപയും മൂന്നാം സമ്മാനം 5,000രൂപയുമാണ്. ജില്ലാതലത്തില്‍ ഒന്നാം സമ്മാനം 5,000 രൂപയും രണ്ടാം സമ്മാനം 3,000 രൂപയും മൂന്നാം സമ്മാനം 2,000 രൂപയുമാണ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.