തൊടുപുഴ: നഗരത്തിന് സമീപം അനധികൃതമായി നടന്ന് വന്ന നിര്‍മ്മാണത്തിന് നഗരസഭ അധികൃതര്‍ സ്റ്റോപ്പ് മെമ്മോ നല്കി. കോലാനി – വെങ്ങല്ലൂര്‍ ബൈപ്പാസില്‍ കോലാനി പാലത്തിനോട് ചേര്‍ന്ന് നടന്ന വന്ന നിര്‍മ്മാണമാണ് തടഞ്ഞത്.
കോലാനി ചിറയ്ക്കല്‍ ജിന്‍സി ജോര്‍ജ്ജിന് കോമ്പൗണ്ട വാള് നിര്‍മ്മിക്കുന്നതിനായിരുന്നു ഇവിടെ അനുമതി നല്‍കിയിരുന്നത്. എന്നാല്‍ ഇതില്‍ നിന്നും വ്യതിചലിച്ച് നിര്‍മ്മാണം നടത്തുതായി കണ്ടെത്തിയതിനാലാണ് നിര്‍മ്മാണം നിര്‍ത്തിവയ്ക്കുന്നതിന് നോട്ടീസ് നല്‍കിത്. തുടര്‍ദിവസങ്ങളിലും അനധികൃത നിര്‍മ്മാണത്തിനെതിരെ ശക്തമായി നടപടി സ്വീകരിക്കുമെന്ന് നഗരസഭാ സെക്രട്ടറി അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: