ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; പ്രതി പിടിയില്‍

Sunday 3 September 2017 9:02 pm IST

  അടിമാലി: ജോലി വാഗ്ദാനം നല്‍കി തട്ടിപ്പ് നടത്തിയയാളെ പോലീസ് പിടികൂടി. കണ്ണൂര്‍ തലശ്ശേരി ഇരിഞ്ഞോളി പെരുന്താട്ടില്‍ കരയില്‍ ഈശ്വരത്ത് വീട്ടില്‍ സജി(സഗില്‍ സത്യനാഥ്-27)നെയാണ് അടിമാലി പൊലീസ് അറസ്റ്റ് ചെയ്തത്. തോക്കുപാറ ചാമക്കാലയില്‍ ബിജു പൗലോസിന്റെ പരാതിയിലാണ് അറസ്റ്റ്. ഇയാള്‍ കേരളത്തിലെ വിവിധ ഭാഗങ്ങളിലായി 200 ലേറെ കബളിപ്പിച്ച് പണം തട്ടിയതായി പൊലീസ് പറയുന്നു. ബിജുവിന്റെ കൈയ്യില്‍ നിന്നും 70000 രൂപ പണമായും 2 ലക്ഷം രൂപ ബാങ്ക് ട്രാന്‍ഫര്‍ ചെയ്ത് വാങ്ങുകയും ചെയ്തു. കാനഡ, വിയറ്റ്‌നാം, വിവിധ ഗല്‍ഫ് രാജ്യങ്ങളില്‍ ജോലി വാക്ദാനം ചെയ്ത് വന്‍തുക തട്ടിയെടുത്തതായി പൊലീസ് പറഞ്ഞു. ഇയാളുടെ കൂട്ടാളികളായ മിഥുന്‍, ഡിന്‍ജ എന്നിവര്‍ക്കായി പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി. കേരളത്തിലെ വിവിധ ജില്ലകളില്‍ പ്രതി കൂടുതല്‍ തട്ടിപ്പ് നടത്തിയതെന്നാണ് വിവരം. ബിജുവിനെ കാനഡയിലേക്ക് ജോലിക്ക് അയക്കാമെന്ന് കാട്ടിയാണ് പണം തട്ടിയെടുത്തത്. പ്രതി പറഞ്ഞ പ്രകാരം വിദേശത്ത് ജോലിക്ക് പോകാന്‍ കഴിയാതെ വന്നതോടെയാണ് പൊലീസില്‍ ബിജു പരാതി നല്‍കിയത്. അടിമാലി എസ്‌ഐ എംപി ജോണിയുടെ നേത്യത്വത്തിലുളള പൊലീസ് ആലുവയിലുളള സജിന്റെ ഫല്‍റ്റില്‍ നിന്നാണ് അറസ്റ്റ് ചെയ്ത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.  

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.