വര്‍ക്കല: ശീനാരായണ ഗുരുദേവന്റെ 163- മത് ജയന്തി ആഘോഷം 6 ന് രാവിലെ 9.30ന് ശിവഗിരി മഠത്തില്‍ കര്‍ണ്ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ ഉദ്ഘാടനം ചെയ്യും. ശിവഗിരി മഠം അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്കിന്റെ ശിലാസ്ഥാപനവും അദ്ദേഹം നിര്‍വ്വഹിക്കും.
ശ്രീനാരായണ ധര്‍മ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി വിശുദ്ധാനന്ദ അദ്ധ്യക്ഷത വഹിച്ച് ജയന്തി സന്ദേശം നല്‍കും. സ്പീക്കര്‍ പി. ശ്രീരാമകൃഷണന് മുഖ്യാതിഥിയായിരിക്കും. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി മുഖ്യ പ്രഭാഷണം നടത്തും. ധര്‍മ്മ സംഘം ട്രസ്റ്റ് ഖജാന്‍ജി സ്വാമി ശാരദാനന്ദ ജപയജ്ഞം ഉദ്ഘാടനം ചെയ്യും.
ജയന്തി ആഘോഷ കമ്മിറ്റി സെക്രട്ടറി സ്വാമി വിശാലാനന്ദ അനുഗ്രഹ പ്രഭാഷണം നടത്തും. ധര്‍മ്മസംഘം ട്രസ്റ്റ് സെക്രട്ടറി സ്വാമി സാന്ദ്രാനന്ദ, ആഘോഷ കമ്മിറ്റി ജനറല്‍ കണ്‍വീനര്‍ ദേശപാലന്‍ പ്രദീപ്, സ്വാമി വിഖ്യാതാനന്ദ, എംപിമാരായ കെ.സി. വേണുഗോപാല്‍, എ.സമ്പത്ത്, വി. ജോയി എംഎല്‍എ, വര്‍ക്കല നഗരസഭ ചെയര്‍പേഴ്സണ്‍ ബിന്ദു ഹരിദാസ്, ബിജെപി മുന്‍ സംസ്ഥാന പ്രസിഡന്റ് വി. മുരളിധരന് എന്നിവര്‍ സംസാരിക്കും.
സ്വാമി സച്ചിതാനന്ദ രചിച്ച ‘ചതയവ്രതാനുഷ്ഠാനവും കുടുംബയോഗ സംവിധാനവും’ എന്ന ഗ്രന്ഥം സ്വാമി വിശുദ്ധാനന്ദ കര്‍ണ്ണാടക മുഖ്യമന്ത്രിക്ക് നല്കി പ്രകാശനം ചെയ്യും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: