കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തില്‍ വിമാനം തെന്നിമാറിയ സംഭവത്തില്‍ വിശദീകരണവുമായി എയര്‍ഇന്ത്യ അധികൃതര്‍. കനത്ത മഴ പൈലറ്റിന്റെ കാഴ്ച മറച്ചതാണ് അപകടത്തിന് കാരണമായത്. യാത്രക്കാരുടെ സാധനങ്ങള്‍ വീടുകളില്‍ എത്തിക്കുമെന്നും അധികൃതര്‍ അറിയിച്ചു. സുരക്ഷാ വിഭാഗം ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി വിമാനം മാറ്റാന്‍ ശ്രമം തുടങ്ങി.
അതേസമയം, സംഭവത്തില്‍ സിവില്‍ ഏവിയേഷന്‍ ഡയറക്ടര്‍ ജനറല്‍ അന്വേഷണം തുടങ്ങി. ചൊവ്വാഴ്ച പുലര്‍ച്ചെ 2.24 ന് അബുദാബി-കൊച്ചി എയര്‍ ഇന്ത്യ വിമാനമാണ് അപകടത്തില്‍പ്പെട്ടത്. അബുദാബിയില്‍നിന്നും കൊച്ചിയിലേക്കുവന്ന വിമാനം റണ്‍വേയില്‍ ഇറങ്ങിയ ശേഷം ഓടയിലേക്ക് തെന്നിമാറുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: