തുറവൂരില്‍ ഇടഞ്ഞോടിയ ആന ചെളിയില്‍ താഴ്ന്നു

Tuesday 5 September 2017 2:30 pm IST

ആലപ്പുഴ: ആലപ്പുഴ തുറവൂരില്‍ ഇടഞ്ഞോടിയ ആന ചെളിക്കുണ്ടില്‍ വീണു. തൃക്കാക്കരയില്‍ നിന്ന് ഉത്സവം കഴിഞ്ഞ് കൊണ്ടുവരികയായിരുന്ന ആനയാണ് വിരണ്ടോണ്ടിയത്. വാഹനത്തില്‍ നിന്ന് ഇറങ്ങിയോടിയ ആന വീടിന്റെ മതിലും ഓട്ടോറിക്ഷയും തകര്‍ത്തു. ഇതിനു ശേഷം ആനയെ കാണാതാവുകയായിരുന്നു. പിന്നീട് നടത്തിയ തിരച്ചിലിലാണ് ആനയെ തുറവൂര്‍ അനന്തന്‍കരി പാടത്ത് ചെളിയില്‍ താഴ്ന്ന നിലയില്‍ കണ്ടെത്തിയത്. ആനയെ പുറത്തെടുക്കാനുള്ള ശ്രമങ്ങള്‍ തുടരുകാണ്. പ്രദേശത്തേക്ക് റോഡ് സൗകര്യമില്ലാത്തത് മൂലം മണ്ണുമാന്തി യന്ത്രം കൊണ്ടുവന്ന് രക്ഷാപ്രവര്‍ത്തനം നടത്താന്‍ സാധിച്ചില്ല.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.